ഗുസ്തി താരങ്ങളെ പി.ടി ഉഷ തള്ളിപ്പറഞ്ഞത് സ്ഥാനമാനങ്ങള്‍ മോഹിച്ച്; കടുത്ത വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി.പദ്മനാഭന്‍

ഗുസ്തി താരങ്ങളെ പി.ടി ഉഷ തള്ളിപ്പറഞ്ഞത് സ്ഥാനമാനങ്ങള്‍ മോഹിച്ച്; കടുത്ത വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി.പദ്മനാഭന്‍

കണ്ണൂര്‍: ലൈംഗികാതിക്രമ പരാതികളില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണനെതിരെ നടപടിയാവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം നടത്തിവരുന്ന ഗുസ്തി താരങ്ങളെ പി.ടി ഉഷ തള്ളിപ്പറഞ്ഞത് സ്ഥാനമാനങ്ങള്‍ മോഹിച്ചെന്ന് എഴുത്തുകാരന്‍ ടി.പദ്മനാഭന്‍. ഒരു പൊതുപരിപാടിക്കിടെ പ്രതികരിക്കുകയായിരുന്നു അദേഹം.നിവൃത്തി ഇല്ലാത്ത ഘട്ടം വന്നപ്പോഴാണ് താരങ്ങളെ അവര്‍ സന്ദര്‍ശിച്ചതെന്നും മലയാളി എന്ന നിലയില്‍ തനിക്ക് സഹിക്കാന്‍ കഴിയാത്ത നാണം തോന്നുനെന്നാണ് പറഞ്ഞത്.

ഉഷയ്ക്ക് കായിക മേഖലയില്‍ മാത്രമല്ല പലമേഖലയിലും ഗുണം കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടുകയും വേണം. അതിന് ഇതല്ല ഇതിനപ്പുറവും പറയുമെന്നും ടി.പദ്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കഴിഞ്ഞ ദിവസം ജന്തര്‍മന്തറില്‍ സമരം നടത്തിവരുന്ന കായികതാരങ്ങളെ പി.ടി ഉഷ സന്ദര്‍ശിച്ചിരുന്നു. ഒളിംമ്പിക്സ് അസോസിയേഷന്‍ അധ്യക്ഷ ഗുസ്തിക്കാരുടെ സമരത്തോട് അനുഭാവമില്ലാതെ പ്രതികരിച്ചിരുന്നു. ആ പ്രതികരണം പിന്നീട് പല ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് ശേഷമായിരുന്നു അവര്‍ താരങ്ങളെ കാണാന്‍ എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.