അബുദബി: 6 മാസത്തിൽ കൂടുതൽ വിദേശത്തു താമസിച്ച ശേഷം തിരിച്ചെത്തുന്ന അബുദാബി വിസക്കാർക്ക് 60 ദിവസമെങ്കിലും വിസാ കാലാവധി ഉണ്ടായിരിക്കണമെന്ന് ഐസിപി. നിർദ്ദേശിക്കപ്പെട്ട കാലപരിധിയില്ലെങ്കില്‍ റിട്ടേണ്‍ പെർമിറ്റ് അപേക്ഷ സ്വീകരിക്കില്ലെന്നും ഇത്തരക്കാർ നിലവിലെ വിസ റദ്ദാക്കി പുതിയ വിസ എടുക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം ദുബായ് വിസക്കാർക്ക് ഇത് ബാധകമല്ല.
അബുദബി വിസയാണെങ്കില്‍ ഐസിപി വെബ്സൈറ്റിലൂടെയാണ് അനുമതിയ്ക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം എന്തുകൊണ്ടാണ് ആറ്മാസം വിദേശത്ത് തങ്ങിയത് എന്നതടക്കമുളള കാരണം ബോധിപ്പിക്കുന്ന രേഖ അറബിക് ഭാഷയിലേക്കു മൊഴിമാറ്റി ഹാജരാക്കണം. ചികിത്സ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് പോയതെങ്കിൽ ഡോക്ടറുടെയോ സ്കൂളിന്‍റേയോ കത്താണ് ഹാജരാക്കേണ്ടത്.
റീ എൻട്രി പെർമിറ്റിന് 445 ദിർഹമാണ് നിരക്ക്. കൂടാതെ വൈകിയ ഓരോ മാസത്തിനും 100 ദിർഹം വീതം അടയ്ക്കുകയും വേണം. ടൈപ്പിംഗ് സെന്‍റർ മുഖേനയും റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം.
റീ എൻട്രിയിൽ വരുന്നവരുടെ പാസ്പോർട്ടിന് 3 മാസത്തെയും പുതിയ വിസയിൽ വരുന്നവരുടെ പാസ്പോർട്ടിന് 6 മാസത്തെയും കാലാവധി ഉണ്ടായിരിക്കണം. കാലാവധി തീരുന്നതിന് ഒരു വർഷം മുൻപു വരെ പാസ്പോർട്ട് പുതുക്കാനും അവസരമുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.