മുംബൈ: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ മുംബൈ എടിഎസ് അറസ്റ്റ് ചെയ്തു. ഡിആര്‍ഡിഒയിലെ റിസര്‍ച്ച് ആന്റ് ഡെവല്പമെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടര്‍ പ്രദീപ് കുരുൽക്കര്‍ ആണ് അറസ്റ്റിലായത്. പ്രദീപ് കുരുൽക്കറിനെ ബുധനാഴ്ചയാണ് പിടികൂടുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പൂനെയിലെ കോടതിയിൽ ഹാജരാക്കി.
ഇയാള്‍ ഡ്യൂട്ടിക്കിടെ പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വാട്സ്ആപ്പിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് പ്രധാന ആരോപണം.
പ്രദീപ് പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. യുവതിയുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇയാളെ വശത്താക്കിയത്. കഴിഞ്ഞ സെപ്റ്റംബര്‍, ഒക്ടോബർ മാസങ്ങളിലായി വാട്സ്ആപ്പും മറ്റു സോഷ്യൽ മീഡിയകൾ വഴിയും ഇയാൾ പാക് ഇന്റലിജൻസ് ടീം അംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തന്റെ കൈവശമുള്ള ഔദ്യോഗിക രഹസ്യങ്ങൾ ശത്രുരാജ്യത്തിന് ലഭിച്ചാൽ അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് അറിഞ്ഞിട്ടും തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് ശത്രു രാജ്യത്തിന് വിശദാംശങ്ങൾ നൽകിയെന്നാണ് ഭീകര വിരുദ്ധ സംഘത്തിന്റെ കണ്ടെത്തൽ.
പ്രദീപ് എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.