റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെ ന്യായീകരിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍

 റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെ ന്യായീകരിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍

ആലപ്പുഴ: കൊമ്മാടിയില്‍ റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികനായ കളരിക്കല്‍ പ്ലാക്കില്‍ വീട്ടില്‍ ജോയി (50) മരിച്ച സംഭവത്തില്‍ കരാറുകാരനെ ന്യായീകരിച്ച് റോഡ് നിര്‍മ്മാണ ചുമതലയുള്ള പൊതുമരാമത്ത് എന്‍ജിനീയറുടെ റിപ്പോര്‍ട്ട്. ഇരുവശത്തും അപായബോര്‍ഡും റോഡിന് കുറുകെ ടേപ്പും ഒട്ടിച്ചിരുന്നെന്നും ഇത് വകവെയ്ക്കാതെ ജോയി മുന്നോട്ട് പോയതാണ് അപകട കാരണമെന്നും പൊതുമരാമത്ത് എന്‍ജിനീയര്‍ ഷാഹി സത്താര്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മത്സ്യത്തൊഴിലാളിയായ ജോയി സൈക്കിളില്‍ പോകുന്നതിനിടെ രാത്രി കുഴിയില്‍ വീഴുകയായിരുന്നു. മെയ് മൂന്നിന് രാത്രി 10 മണിയോടെയായിരുന്നു അപകടം. ഈ ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കുഴിയിലേക്ക് വീണ് കഴുത്തൊടിഞ്ഞാണ് ജോയിയുടെ മരണം സംഭവിച്ചത്.

അപായ ബോര്‍ഡ് മാത്രമാണ് ഉണ്ടായിരുന്നതെന്നും റോഡിന് കുറുകെ ടേപ്പ് വെച്ചത് അപകടത്തിന് ശേഷമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥ വീഴ്ചബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പുതിയ കലുങ്ക് പണിയാനാണ് റോഡ് കുറുകെ പൊളിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.