ദുബായ്: സുപ്രധാന ധാരണപത്രത്തില്‍ ഒപ്പുവച്ച് യുഎഇ വിമാനകമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും. യാത്രാക്കാർക്ക് ഒരേ ടിക്കറ്റില്‍ ഇരു വിമാനകമ്പനികളിലും യാത്ര സാധ്യമാകുന്നതടക്കമുളള സൗകര്യങ്ങള്‍ നല‍്‍കുന്നതാണ് ധാരണാപത്രം. അറേബ്യന്‍ ട്രാവല്‍ മാർക്കറ്റില്‍ വച്ച് എമിറേറ്റ്സിന്റെ ചീഫ് കമേഴ്സ്യൽ ഓഫിസർ അദ്നാൻ കാസിമും ഇത്തിഹാദ് എയർവേസിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫിസർ മുഹമ്മദ് അൽ ബുലൂക്കിയുമാണ് ധാരണാപത്രം ഒപ്പുവച്ചത്.രാജ്യത്തെ വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ നീക്കം. ആദ്യഘട്ടത്തില്‍ യൂറോപ്പിലേയും ചൈനയിലേയും തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ നിന്നാണ് യാത്ര സാധ്യമാകുക. ഒരു ടിക്കറ്റ് ഉപയോഗിച്ച് അബുദബിയിലേക്കോ ദുബായിലേക്കോ യാത്ര ചെയ്യാം.
വേനലവധിക്കാലത്ത് പ്രാബല്യത്തിലാകുമെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും കൃത്യമായ തിയതി പ്രഖ്യാപിച്ചിട്ടില്ല. ദുബായിൽ ഇറങ്ങിയ യാത്രക്കാരന് അബുദബി വഴി മടങ്ങാനും അബുദബിയിൽ ഇറങ്ങിയയാൾക്ക് ദുബായ് വഴി മടങ്ങാനും ഒറ്റടിക്കറ്റിൽ സാധ്യമാകുന്ന സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്.
എമിറേറ്റ്‌സിന്‍റേയോ ഇത്തിഹാദിന്‍റെയോ വെബ്‌സൈറ്റിൽ നിന്ന് യാത്രക്കാർക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.ഓണ്‍ലൈന്‍ ഏജന്‍സികള്‍ വഴിയോ ടൂർ ഓപ്പറേറ്റർ മാർ വഴിയോ ബുക്ക് ചെയ്യുന്നതിനും തടസ്സമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.