'ഒഴിവാക്കാനായില്ല'; അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് ക്ഷമ ചോദിച്ച് മെസി

'ഒഴിവാക്കാനായില്ല'; അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് ക്ഷമ ചോദിച്ച് മെസി

റിയാദ്: അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര നടത്തിയതിന് ക്ഷമ ചോദിച്ച് ലയണല്‍ മെസി. സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് മെസി സഹതാരങ്ങളോട് മാപ്പ് പറഞ്ഞത്. പി.എസ്.ജി ക്ലബ് എന്ത് നടപടി എടുക്കുമെന്ന് കാത്തിരിക്കുകയാണെന്നും മെസി വ്യക്തമാക്കുന്നു.

ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നു. ഞാനൊരു യാത്ര പദ്ധതിയിട്ടിരുന്നു. അത് ഒഴിവാക്കാനായില്ല, കാരണം നേരത്തെ ഒരുവട്ടം ഒഴിവാക്കിയ പരിപാടിയാണത് മെസി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശനത്തിന് പോയെന്നതിന്റെ പേരില്‍ പി.എസ്.ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത മെസി ക്ലബുമായുള്ള കരാര്‍ റദ്ദ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്ലബ് സസ്പെന്‍ഷന്‍ നല്‍കിയതിനും ഇത്തരം അഭ്യൂഹങ്ങള്‍ പടരുന്ന സാഹചര്യത്തിന് പിന്നാലെയാണ് മെസിയുടെ മാപ്പ് ചോദിക്കല്‍.

അതേസമയം സംഭവത്തോട് പി.എസ്.ജി ക്ലബ് വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.