സായുധസേന ഏകീകരണ ദിനാഘോഷത്തില്‍ പങ്കെടുത്ത് യുഎഇ പ്രസിഡന്‍റ്

സായുധസേന ഏകീകരണ ദിനാഘോഷത്തില്‍ പങ്കെടുത്ത് യുഎഇ പ്രസിഡന്‍റ്

അബുദബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സായുധസേന ഏകീകരണ ദിനാഘോഷത്തില്‍ പങ്കെടുത്തു. അല്‍ മുറൈഖയില്‍ നടന്ന ആഘോഷപരിപാടിയിലാണ് അദ്ദേഹം വിവിധ സേനാഅംഗങ്ങളുമായി കൂടികാഴ്ച നടത്തുകയും സംവദിക്കുകയും ചെയ്തത്. സായുധ സേന മെഡലുകള്‍ സ്വന്തമാക്കിയ സൈനിക സിവിലിയന്‍ അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

സായുധ സേന സുപ്രീം കമാന്‍ററാണ് യുഎഇ പ്രസിഡന്‍റ്. 47 മത് സായുധസേന ഏകീകരണ ദിനാഘോഷത്തില്‍ മുന്‍ കാലങ്ങളില്‍ രാജ്യത്ത് സേവനം അനുഷ്ഠിച്ച സേനാംഗങ്ങളെ അദ്ദേഹം അനുസ്മരിച്ചു. നിലവില്‍ രാജ്യത്തെ സേവിക്കുന്ന സേനാംഗങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മറ്റ് ഉന്നത നേതൃത്വവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.