മേഘമലയില്‍ ഭീതി പരത്തി അരിക്കൊമ്പന്‍ ; പ്രദേശത്ത് 144 പ്രഖ്യാപിക്കുമെന്ന് സൂചന

മേഘമലയില്‍ ഭീതി പരത്തി അരിക്കൊമ്പന്‍ ; പ്രദേശത്ത് 144 പ്രഖ്യാപിക്കുമെന്ന് സൂചന

കുമളി: ഇടുക്കി ചിന്നക്കനാലില്‍ നിന്ന് നാടുകടത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെത്തി. പ്രദേശത്ത് 144 പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്ന് വിട്ട കാട്ടാന മേഘമലയിലെത്തിയെന്നാണ് വിവരം. പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു.

മേഘമല, ഇരവിങ്കലാര്‍, മണലാര്‍ മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. അരിക്കൊമ്പന്‍ മേഘമല പ്രദേശത്ത് തുടരുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയില്‍ ക്യാംപ് ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി മേഘമലയില്‍ തമ്പടിച്ചിരിക്കുകയാണ് അരിക്കൊമ്പന്‍. വനപാലകരും നാട്ടുകാരും ചേര്‍ന്ന് തമിഴ്‌നാട്ടിലെ തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്. വനം വകുപ്പിന്റെ വാഹനം തകര്‍ത്ത അരിക്കൊമ്പന്‍ ജനവാസ മേഖലയിലെ കൃഷിയും നശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.