ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തലവൻ പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ അജ്ഞാതർ

ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തലവൻ പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ അജ്ഞാതർ

ലാഹോര്‍: കുപ്രസിദ്ധ കുറ്റവാളിയും ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് തലവനുമായ പരംജിത് സിങ് പഞ്ച്വാര്‍ പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലാഹോറില്‍ ജോഹര്‍ ടൗണിലെ സണ്‍ഫ്‌ളവര്‍ സിറ്റിക്ക് സമീപമുള്ള വീട്ടിലേക്ക്‌ അംഗരക്ഷകരുടെയൊപ്പം നടക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍ അംഗരക്ഷകര്‍ക്കും സാരമായി പരിക്കേറ്റു. ലഹരി മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.  

സിഖ് കലാപം, കൊലപാതകം, മയക്കുമരുന്ന്, ആയുധക്കടുത്ത് എന്നീ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ് 59 കാരനായ പരംജിത് സിങ് പഞ്ച്വാര്‍. കേന്ദ്ര സഹകരണ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ 1986 ലാണ് ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സില്‍ ചേരുന്നത്.

1990 കളില്‍ ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സിന്റെ ചുമതല ഏറ്റെടുത്ത പഞ്ച്വാര്‍ തന്റെ കുടുംബം ജര്‍മനിയിലേക്ക് മാറിയതിന് ശേഷം ലാഹോറില്‍ താമസിച്ചു വരികയായിരുന്നു. പഞ്ചാബില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടുത്തുന്നതില്‍ കുപ്രസിദ്ധനായിരുന്നു ഇയാള്‍.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.