അടുത്ത വർഷം റിപ്പബ്ലിക്ദിന പരേഡിൽ അണിനിരക്കുക സ്ത്രീകൾ മാത്രം; നിര്‍ദേശം നൽകി പ്രതിരോധ മന്ത്രാലയം

അടുത്ത വർഷം റിപ്പബ്ലിക്ദിന പരേഡിൽ അണിനിരക്കുക സ്ത്രീകൾ മാത്രം; നിര്‍ദേശം നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെ മാത്രം അണിനിരത്തി 2024 ലെ റിപ്പബ്ലിക് ദിന പരേഡ് ക്രമീകരിക്കാൻ കേന്ദ്ര തീരുമാനം. പരേഡിൽ മാര്‍ച്ച് ചെയ്യുന്ന സംഘങ്ങള്‍ മുതല്‍ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നവര്‍ വരെ സ്ത്രീകള്‍ മാത്രമായിരിക്കുന്ന നിലയിലാണ് ക്രമീകരണം. ഇത് സംബന്ധിച്ച നിർദ്ദേശം സായുധ സേനകള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകൾക്കും പ്രതിരോധ മന്ത്രാലയം കൈമാറി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീ പ്രാതിനിധ്യം സര്‍ക്കാര്‍ വര്‍ധിപ്പിച്ച് വന്നിരുന്നു. പെണ്‍ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ വര്‍ഷത്തെ കേരളത്തിന്റെ നിശ്ചല ദൃശ്യം.

2015 ല്‍ ആദ്യമായി മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്നും ഒരു മുഴുവന്‍ വനിതാ സംഘം പരേഡില്‍ അണിനിരന്നിരുന്നു. 2019 ല്‍ കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ക്യാപ്റ്റന്‍ ശിഖ സുരഭി ബൈക്ക് പ്രകടനം നടത്തി. മുൻപ് പുരുഷന്മാർ ചെയ്തിരുന്നതാണ് ക്യാപ്റ്റന്‍ ശിഖ തിരുത്തിയത്.

തൊട്ടടുത്ത വര്‍ഷം ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗില്‍ പുരുഷ പരേഡ് സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായി. 2021 ല്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റുമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.