താനൂര്‍ ദുരന്തം: ബോട്ടുടമ നാസറിന്റെ സഹോദരനും അയല്‍വാസിയും കൊച്ചിയില്‍ പിടിയില്‍; കാറും കസ്റ്റഡിയില്‍

താനൂര്‍ ദുരന്തം: ബോട്ടുടമ നാസറിന്റെ  സഹോദരനും അയല്‍വാസിയും കൊച്ചിയില്‍ പിടിയില്‍; കാറും കസ്റ്റഡിയില്‍

കൊച്ചി: താനൂര്‍ ബോട്ടപകടത്തില്‍ പ്രതിയായ ബോട്ടുടമ നാസറിന്റെ കാര്‍ കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടികൂടി. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഇവരില്‍ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.സഹോദരനും അയല്‍ക്കാരനുമല്ലാതെ രണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നതായാണ് വിവരം. ഇവരും കസ്റ്റഡിയിലായി. നിലവില്‍ നാസറിന്റെ വിവരമൊന്നുമില്ല. ഇയാള്‍ എറണാകുളം ജില്ലയിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയേക്കുമെന്നാണ് കരുതുന്നത്.

നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു. നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍പെട്ട ബോട്ടിന് ഇന്‍ലാന്‍ഡ് നാവിഗേഷന്‍, തുറമുഖ വകുപ്പ് എന്നിവയുടെ ലൈസന്‍സുണ്ട്.

എന്നാല്‍ ഈ ബോട്ട് പൊന്നാനിയിലെ അംഗീകാരമില്ലാത്ത യാര്‍ഡില്‍ വച്ച് രൂപമാറ്റം വരുത്തിയ മീന്‍പിടിത്ത ബോട്ടാണെന്നാണ് സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയവരടക്കമുള്ള മത്സ്യ തൊഴിലാളികള്‍ പറയുന്നത്.

രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ ബോട്ട് സര്‍വീസിനിറക്കി. മാത്രമല്ല അനുവദനീയമായതിന്റെ ഇരട്ടിയോളം പേരെ വഹിച്ചുകൊണ്ടാണ് അപകടം നടന്ന സമയം സര്‍വീസ് നടത്തിയത്. ആകെ എത്ര പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതില്‍ ഇപ്പോഴും കൃത്യമായ ധാരണയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.