കുമിളി: തമിഴ്‌നാട് വനമേഖലയിലും അരിക്കൊമ്പന്‍ പ്രശ്‌നക്കാരന്‍. ജനവാസമേഖലയിലേക്ക് ആന ഇറങ്ങുന്നത് പ്രദേശവാസികളെയും വാഹനയാത്രക്കാരെയും ഭീതിയിലാക്കിയിരിക്കുകയാണ്. മേഘമലയിലേക്ക് പോകുന്ന ചുരത്തില്‍ അരിക്കൊമ്പന്‍ ബസിനെ ആക്രമിക്കാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്.
പാതയോരത്ത് നിന്ന ആന ബസ് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പാഞ്ഞ് ബസിന്റെ അടുത്ത് വരുന്നതും അല്പനേരം അവിടെ നിന്ന ശേഷം തിരിച്ച് വനത്തില്‍ പോകുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉള്ളത്. 30 പേരടങ്ങുന്ന ഒരു സംഘം തമിഴ്‌നാട് വനപാലകര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ മേഘമല കടുവാ സങ്കേതത്തിനുള്ളിലെ വനത്തിനുള്ളിലാണ് അരിക്കൊമ്പനുള്ളത്.
ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ മേഘമലയിലേക്ക് എത്തുകയായിരുന്നു.
ദിവസങ്ങളായി മേഘമലയ്ക്ക് സമീപത്തെ മണലാര്‍, ഇറവങ്കലാര്‍ തുടങ്ങിയ മേഖലകളില്‍ കറങ്ങി നടക്കുകയാണ്. മേഘമലയില്‍ തുടരുന്ന അരിക്കൊമ്പനെ കേരള അതിര്‍ത്തിയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് വനം വകുപ്പ്.
ചിന്നക്കനാലിലേതിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമായതിനാലാണ് ആന മേഘമലയില്‍ തന്നെ തുടരുന്നത് എന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.