ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 58 പേരില്‍ 50 പേരും ക്രൈസ്തവരെന്ന് റിപ്പോര്‍ട്ട്. അമ്പതോളം ദേവാലയങ്ങള്‍ തീവച്ചും മറ്റും നശിപ്പിച്ചു. കലാപത്തെ തുടര്‍ന്ന് ഇതുവരെ 23,000 പേര്‍ പലായനം ചെയ്തു.
മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതലും ആക്രമണങ്ങള്‍ നടന്നത് ഇംഫാല്‍ താഴ് വരയിലും ചുരാചന്ദ്പൂരിലുമാണ്. ഹിന്ദു മെതേയ് ഗോത്ര വര്‍ഗക്കാരാണ് ക്രൈസ്തവ സമൂഹത്തെ ആക്രമിച്ചത്.
ആര്‍മിയില്‍ നിന്നും അസം റൈഫിള്‍സില്‍ നിന്നുമുള്ള പതിനായിരത്തോളം സൈനികര്‍ മണിപ്പൂരില്‍ ഉണ്ടായിരുന്നിട്ടും ക്രൈസ്തവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. 13,000 ത്തിലധികം ആളുകളെ സൈന്യവും സംസ്ഥാന സര്‍ക്കാരും സ്ഥാപിച്ച സുരക്ഷിതമായ ഷെല്‍ട്ടറുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള മിസോറം, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിരവധി പേര്‍ അഭയം തേടിയിരിക്കുകയാണ്.
27 ഗ്രാമങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. സംസ്ഥാനത്തെ 16 ജില്ലകളില്‍ ഒമ്പതിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.