ദുബായ്: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം. തുടർച്ചയായി ഒന്‍പതാം തവണയാണ് ദുബായ് അന്തരാഷ്ട്ര വിമാനത്താവളം ഈ പദവി സ്വന്തമാക്കുന്നത്.
ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകള്‍ പ്രകാരം 21.2 ദശലക്ഷം യാത്രാക്കാരാണ് ദുബായ് വിമാനത്താവളം വഴി കടന്നുപോയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 55.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതല്‍ പേർ യാത്ര ചെയ്തത്.
2019 ല്‍ 86.4 ദശലക്ഷം പേരാണ് യാത്രചെയ്തത്. ഇത്തവണ 90 ദശലക്ഷം പേർ യാത്രചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായ് എയർപോർട്സ് ചീഫ് എക്സിക്യൂട്ടീവ് പോള്‍ ഗ്രിഫിത്ത് പറഞ്ഞു.
മാസം 30 ലക്ഷം യാത്രക്കാരാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. സൗദി അറേബ്യയിലേക്ക് 16 ലക്ഷം പേർ യാത്ര ചെയ്തു. 2019 ഒക്ടോബർ-ഡിസംബർ കാലയളവിന് ശേഷം ഇതാദ്യമായാണ് പ്രതിമാസയാത്രാക്കാരുടെ എണ്ണം 7 ദശലക്ഷത്തിലെത്തുന്നത്. മാർച്ചില്‍ 7.3 ദശലക്ഷം പേരാണ് യാത്ര ചെയ്തത്. വ്യോമയാനമേഖല തിരിച്ചുവരവിന്‍റെ പാതയിലാണെന്ന സൂചനയാണ് ഇത് നല‍്കുന്നതെന്ന് പോള്‍ ഗ്രിഫിത്ത് ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.