പിഒസിയിൽ ചെറുധാന്യ കൃഷി കൊയ്ത്തുത്സവം നടത്തി

പിഒസിയിൽ ചെറുധാന്യ കൃഷി കൊയ്ത്തുത്സവം നടത്തി

കൊച്ചി: കേരള കത്തോലിക്കാ സഭാകാര്യാലയമായ പാലാരിവട്ടം പിഒസിയിൽ ഓർഗാനിക്ക് കേരള ചിരിറ്റബിൾ ട്രസ്റ്റിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന ചെറുധാന്യ കൃഷിയുടെ ഒന്നാംഘട്ട കൊയ്ത്തുത്സവം നടത്തി. കൊച്ചി മേയർ എം. അനിൽ കുമാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

പിഒസിയോടനുബന്ധിച്ചുള്ള ഒന്നര ഏക്കറിലാണു ചെറുധാന്യ കൃഷി നടത്തുന്നത്. ബജറ, ജോവർ, തിന, വരക്, ചാമ തുടങ്ങിയ ചെറുധാന്യ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പിഒസി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഓർഗാനിക്ക് കേരള ചിരിറ്റബിൾ ട്രസ്റ്റ് ഓർഗനൈസർ എം.എം. അബ്ബാസ്, ഫാ. ടോണി കോഴിമണ്ണിൽ, സിസ്റ്റർ സോളി എന്നിവർ പ്രസംഗിച്ചു. ധാന്യകൃഷിയുടെ ഏകോപനം നിർ‌വഹിച്ച സിസ്റ്റർ മെൽവിനെ ആദിരിച്ചു.

കൊയ്ത്തുത്സവത്തോടനുബന്ധിച്ച് ഓർഗാനിക്ക് കേരള തയാറാക്കിയ അദ്ഭുത പോഷക ചെറുധാന്യങ്ങൾ ആരോഗ്യസുരക്ഷയ്ക്കും പ്രകൃതി സംരക്ഷണത്തിനും എന്ന ഡോക്യുമെൻററിയുടെ പ്രകാശനം, മില്ലറ്റ് വിത്തു വിതരണം എന്നിവയും ഉണ്ടായിരുന്നു. യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ 2023 മില്ലറ്റ് വർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണു പിഒസിയിൽ ചെറുധാന്യ കൃഷി ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.