ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് അടുത്ത ആഴ്ചകളിലെത്തും; എല്ലാവര്‍ക്കും സൗജന്യമെന്ന് ഭരണകൂടം 

ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് അടുത്ത ആഴ്ചകളിലെത്തും; എല്ലാവര്‍ക്കും സൗജന്യമെന്ന് ഭരണകൂടം 

ദോഹ: ഫൈസറിന്റെ ആദ്യ കൊവിഡ് വാക്‌സിന്‍ ബാച്ച് അടുത്ത ആഴ്ച ഖത്തറിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വിട്ടുമാറാത്ത രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വയോധികര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുക. ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് വാക്‌സിന്‍ രാജ്യത്തെത്തുമെന്ന് പൊതുജനാരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ അബ്ദുള്‍ വഹാബ് അല്‍ മുസ്ലഹ് അറിയിച്ചു.

മൂന്നാഴ്ചക്കുള്ളില്‍ മൂന്ന് ഡോസ് വീതമാണ് നല്‍കുക. പൊതുജനങ്ങൾ ഇപ്പോള്‍ വാക്‌സിന്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. സ്റ്റേഡിയങ്ങളിലെ പ്രവേശനത്തിന്,യാത്രകള്‍ക്ക് തുടങ്ങിയ കാര്യങ്ങള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സാധ്യതയുണ്ടെന്ന് അബ്ദുള്‍ വഹാബ് അറിയിച്ചു. യുഎഇയില്‍ കൊറോണ വാക്‌സിന്‍ നല്‍കിത്തുടങ്ങി; അതിവേഗ നടപടിക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഫൈസര്‍ വാക്‌സിനെ കൂടാതെ മോഡേണയുടെ വാക്‌സിനുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ സൗജന്യമാണെന്ന് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങിയാലും നിബന്ധനകളും നിയന്ത്രണങ്ങളും തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കുക ഫലപ്രദവവുമാണെങ്കിലും കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.