മെക്സിക്കോ: ലോക മാനസാന്തരത്തിനായി 40 രാജ്യങ്ങളിൽ നിന്നുള്ള പുരുഷന്മാർ ജപമാലകളുമായി ഒത്തുചേർന്നു. നൈറ്റ്‌സ് ഓഫ് ദി റോസറി അപ്പോസ്‌തോലേറ്റ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് മെയ് ആറിന് 40 രാജ്യങ്ങളിൽ നിന്നുള്ള പുരുഷന്മാർ ജപമാലക്കായി ഒത്തു ചേർന്നത്.
കൊളംബിയ, പെറു, വെനസ്വേല, ചിലി, പ്യൂർട്ടോ റിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, പനാമ, ഇക്വഡോർ, പരാഗ്വേ എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലും പുരുഷന്മാരുടെ ജപമാല സംഘടിപ്പിച്ചു. സ്പെയിൻ, ഡൊമിനിക്കൻ റിപ്പബ്ലിക്, ക്യൂബ, ബ്രസീൽ, ഹോണ്ടുറാസ്, ഉക്രെയ്ൻ, ഇറ്റലി, ക്രൊയേഷ്യ, ഓസ്ട്രേലിയ, ഇന്തോനേഷ്യ ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ പുരുഷന്മാരും ജപമാല പ്രാർത്ഥനയിൽ പങ്കെടുത്തു.
ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർ ദൈവത്തിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ കന്യകാ മറിയത്തിന്റെ മാദ്ധ്യസ്ഥം യാചിച്ച് മുട്ടു കുത്തി പ്രാർത്ഥിക്കുന്നതിലൂടെ പാപികളുടെ പരിവർത്തനവും നമ്മുടെയും കുടുംബങ്ങളുടെയും ലോകം മുഴുവന്റെയും മാനസാന്തരവും സാധ്യമാകുമെന്ന് മെക്‌സിക്കോയിലെ നൈറ്റ്‌സ് ഓഫ് ദി റോസറി അപ്പോസ്‌തോലേറ്റിന്റെ ജനറൽ കോർഡിനേറ്റർ പാക്കോ പേസ് പറഞ്ഞു. നമ്മുടെ ഹൃദയങ്ങളിലും മാതൃ രാജ്യങ്ങളിലും ക്രിസ്തുവിന്റെ സമാധാനവും ഭരണവും ലഭിക്കാനും ജപമാലയിലൂടെ അവർ പ്രാർത്ഥിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയുടെ ജീവിതം പോസിറ്റീവ് ചിന്തകളുള്ള ഇടം മാത്രമല്ലെന്ന് മറ്റുള്ളവരെ ഓർമ്മിപ്പിക്കാൻ യേശു ക്രിസ്തുവിന്റെ സൈന്യത്തിൽ നല്ല പടയാളികളായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ഇത് നിങ്ങളുടെ ജീവൻ നൽകേണ്ട സാഹസികതയെ പ്രതിനിധീകരിക്കുന്ന ഒരു ആത്മീയ പോരാട്ടമാണെന്ന് നൈറ്റ്‌സ് ഓഫ് ദി റോസറി അപ്പോസ്‌തോലേറ്റിന്റെ ജനറൽ കോ-ഓർഡിനേറ്റർ പറഞ്ഞു.
ജീവിതത്തിലേക്ക് വിശ്വാസം തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന പുരുഷന്മാരാണ് ഈ ജപമാലയുടെ പ്രാധാന ഘടകം. പുരുഷൻ വിമർശിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ലോകത്ത് ഇത്തരം പ്രാർത്ഥനകൾ ആവശ്യമാണ്. വിശ്വാസം സ്ത്രീയുടെ മാത്രം കാര്യമല്ലെന്നും കുടുംബത്തിലെ പുരുഷൻ എന്ന നിലയിൽ തന്റെ പരമമായ സത്തയെ സംരക്ഷിക്കാൻ പോരാടാൻ അവർ തയ്യാറാണ്. കുടുംബത്തിന്റെ പിതാവ് മുതൽ പുരോഹിതൻ വരെ എല്ലാ ഭാഗത്തു നിന്നും പുരുഷൻ വിമർശിക്കപ്പെടുന്നു. പുരുഷന്മാരെ സ്ത്രീവൽക്കരിക്കാനും സ്ത്രീകളെ പുരുഷവൽക്കരിക്കാനും ഇപ്പോൾ സമൂഹം ശ്രമിക്കുന്നു. പുരുഷന്മാർ സമൂഹത്തിൽ അംഗീകരിക്കപ്പെടാൻ ജപമാല പ്രാർത്ഥനയിലൂടെ സാധിച്ചെന്ന് ബ്യൂണസ് ഐറിസിലെ പുരുഷന്മാരുടെ ജപമാലയുടെ സംഘാടകരിലൊരാളായ സെഗുണ്ടോ കരാഫി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26