ന്യൂഡല്‍ഹി: ലോകത്തെ ഒരു പ്രമുഖ രാജ്യവും ഉല്‍പ്പാദനരംഗത്ത് മുന്നേറാതെ ആഗോളനിലവാരം നിലനിര്‍ത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച ചൈനയുടെ കാര്യക്ഷമതയില്‍ കെട്ടിപ്പടുക്കാനാകില്ല.
സാമ്പത്തിക വളര്‍ച്ച നേടണമെങ്കില്‍ ആഭ്യന്തര ഉല്‍പ്പാദന മേഖലയെ ഉത്തേജിപ്പിക്കണമെന്നും അദേഹം പറഞ്ഞു. ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് രചിച്ച 'മെയ്ഡ് ഇന്‍ ഇന്ത്യ: 75 ഇയേഴ്സ് ഓഫ് ബിസിനസ് ആന്‍ഡ് എന്റര്‍പ്രൈസ്' പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
ഉല്‍പ്പാദന വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനാണ് ഭാരത സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു.'മെയ്ക്ക് ഇന്‍ ഇന്ത്യ' ഒരു ഉല്‍പ്പാദന പരിപാടിയായല്ല. ഒരു മികച്ച നിര്‍മാതാവല്ലെങ്കില്‍ ഈ രാജ്യം ഒരിക്കലും മികച്ച രാജ്യമാകില്ലെന്ന് നാം മനസിലാക്കേണ്ട കാര്യമാണ്. ആഭ്യന്തര ഉല്‍പ്പാദന മേഖലയെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.