കേന്ദ്രാനുമതി വൈകി: വിമാനത്താവളത്തില്‍ എത്തിയ മന്ത്രി സജി ചെറിയാന് യാത്ര മുടങ്ങി

കേന്ദ്രാനുമതി വൈകി: വിമാനത്താവളത്തില്‍ എത്തിയ മന്ത്രി സജി ചെറിയാന് യാത്ര മുടങ്ങി

കൊച്ചി: വിദേശയാത്രയ്ക്കുള്ള കേന്ദ്രാനുമതി വൈകിയതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന് യുഎഇ യാത്ര മുടങ്ങി. യാത്രാനുമതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ വിമാനം പറന്നുയര്‍ന്ന ശേഷമാണ് അനുമതി കിട്ടിയത്. ഇതോടെ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ വിമാനത്താവളം വരെ എത്തിയ മന്ത്രി യാത്ര ഉപേക്ഷിച്ച് മടങ്ങി.

യുഎഇയിലെ രണ്ടു നഗരങ്ങളില്‍ മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് വിദേശ യാത്രയ്ക്ക് അനുമതി തേടിയത്. നേരത്തെ ടിക്കറ്റ് എടുത്ത അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയെങ്കിലും അവസാന നിമിഷവും കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മടങ്ങി. പരിപാടിക്ക് എത്തേണ്ട സമയത്തുള്ള അവസാന വിമാനവും പുറപ്പെട്ട ശേഷമാണ് കേന്ദ്രം അനുമതി നല്‍കിയത്.

അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നതിന് നേരത്തെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം നേരത്തെ അനുമതി നിഷേധിച്ചിരുന്നു. യുഎസ്, ക്യൂബ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും കേന്ദ്രാനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.