അഭിഷേക് ഗാംഗുലിയും രണ്ടു മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും പ്യൂമയില്‍ നിന്ന് പടിയിറങ്ങുന്നു; സ്‌പോര്‍ട്‌സ് വെയര്‍ സംരംഭം തുടങ്ങുന്നതായി റിപ്പോര്‍ട്ട്

അഭിഷേക് ഗാംഗുലിയും രണ്ടു മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും പ്യൂമയില്‍ നിന്ന് പടിയിറങ്ങുന്നു; സ്‌പോര്‍ട്‌സ് വെയര്‍ സംരംഭം തുടങ്ങുന്നതായി റിപ്പോര്‍ട്ട്

മുംബൈ: പ്യൂമാ ഇന്ത്യയുടെയും സൗത്ത് ഈസ്റ്റ് ഏഷ്യയുടെയും മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ഗാംഗുലി ജര്‍മ്മന്‍ ബ്രാന്‍ഡില്‍ 17 വര്‍ഷത്തെ സേവനത്തിന് ശേഷം രാജിവച്ചു. ഓഗസ്റ്റില്‍ അദ്ദേഹം കമ്പനി വിടുമെന്നാണ് റിപ്പോര്‍ട്ട്. ഗാംഗുലിയെ കൂടാതെ, സിഎഫ്ഒ അമിത് പ്രഭു, സെയില്‍സ് ഹെഡ് അതുല്‍ ബജാജ് എന്നിവരും കമ്പനി വിടുകയാണെന്നാണ് വാര്‍ത്ത. മൂവരും ചേര്‍ന്ന് കായിക സംരംഭം ആരംഭിക്കുന്നതിനായി കമ്പനിയില്‍ നിന്ന് രാജിവെക്കുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

അഭിഷേക് ഗാംഗുലിയുടെ ഒഴിവിലേക്ക് നിലവില്‍ കമ്പനിയുടെ ജര്‍മ്മനി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തിക് ബാലഗോപാലന്‍ എംഡിയായി ചുമതലയേല്‍ക്കുമെന്നും പറയപ്പെടുന്നു.

2005 ല്‍ കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ അഭിഷേക് ഗാംഗുലി 2014 സെപ്റ്റംബറില്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി. അദേഹത്തിന്റെ കീഴില്‍ അഡിഡാസ്, നൈക്കി, റീബോക്ക് എന്നീ മൂന്ന് എതിരാളികളായ ബഹുരാഷ്ട്ര കമ്പനികളുടെ സംയുക്ത വില്‍പ്പനയേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ പ്യൂമയുടെ വില്‍പ്പന നടക്കുന്നത്.

ഈ വര്‍ഷം 4000 കോടി രൂപയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. 2014-ല്‍ കമ്പനിയുടെ വില്‍പ്പന 600 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 3000 കോടി രൂപയായി ഉയര്‍ത്തി. 150 കമ്പനി സ്റ്റോറുകളില്‍ നിന്ന് 480 ലേറെ ഔട്ട്ലെറ്റുകളായി ഉയര്‍ത്തിയതിന് പിന്നിലും അദേഹമാണ്. ഐഐഎം ലഖ്നൗവില്‍ നിന്നും (2000-2002) ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ ഗാംഗുലി റീബോക്ക് ഇന്ത്യയുടെ റീജിയണല്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.