എമിറേറ്റ്സ് കടലാസ് ബോർഡിംഗ് പാസുകള്‍ നിർത്തുന്നു

എമിറേറ്റ്സ് കടലാസ് ബോർഡിംഗ് പാസുകള്‍ നിർത്തുന്നു

ദുബായ്: പേപ്പർ ബോർഡിംഗ് പാസുകള്‍ ഒഴിവാക്കി എമിറേറ്റ്സ് എയർലൈന്‍സ്.മെയ് 15 മുതല്‍ മൊബൈല്‍ ബോർഡിംഗ് പാസ് ഉപയോഗിച്ച് യാത്രചെയ്യാമെന്നാണ് എമിറേറ്റ്സ് എയർലൈൻസ് വ്യക്തമാക്കുന്നത്.

ടെർമിനൽ 3 വഴി ചെക്ക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ മൊബൈൽ ബോർഡിംഗ് പാസ് ഇമെയിൽ അല്ലെങ്കിൽ എസ് എം എസ് വഴി ലഭിക്കും.ഓൺലൈനായി ചെക്ക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ ആപ്പിൾ വാലറ്റിലേക്കോ ഗൂഗിൾ വാലറ്റിലേക്കോ ബോർഡിംഗ് പാസ് ലോഡ് ചെയ്യാം അതല്ലെങ്കില്‍ എമിറേറ്റ്‌സ് ആപ്പിൽ നിന്ന് ബോർഡിംഗ് പാസ് സ്വീകരിക്കാം. ചെക്ക്-ഇൻ ബാഗേജ് രസീത് യാത്രക്കാർക്ക് നേരിട്ട് ഇമെയിൽ ചെയ്യുകയോ എമിറേറ്റ്സ് ആപ്പിൽ നിന്ന് എടുക്കുകയോ ചെയ്യാം.

എന്നാല്‍ കുട്ടികള്‍, പ്രത്യേകസഹായം ആവശ്യമുളള യാത്രാക്കാർ, മറ്റ് എയർലൈനുകളില്‍ നിന്നുളള യാത്രാക്കാർ, യുഎസിലേക്കുളള വിമാനങ്ങളി‍ല്‍ യാത്ര ചെയ്യുന്നവർ തുടങ്ങിയവർക്ക് പേപ്പർ ബോർഡിംഗ് പാസ് വേണം. ദുബായില്‍ നിന്ന് യാത്ര പുറപ്പെടുന്നവർക്ക് സൗകര്യപ്രദവും വേഗത്തിലുളളതുമായ ഡിജിറ്റലൈസ്ഡ് ചെക്ക് ഇന്‍ സൗകര്യം പേപ്പർ മാലിന്യം ഗണ്യമായി കുറയ്ക്കും. ഇതോടെ ബോർഡിംഗ് പാസുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും സാധിക്കും. എമിറേറ്റ്‌സ് ഏജന്‍റുമാരും എയർപോർട്ട് സ്റ്റാഫും യാത്രക്കാർ വിമാനത്താവളത്തിലൂടെയും വിമാനത്തിലേക്കും നീങ്ങുമ്പോൾ മൊബൈൽ ബോർഡിംഗ് പാസിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തും. ദുബായ് ഡ്യൂട്ടി ഫ്രീയിലും സെക്യൂരിറ്റിയിലുമെല്ലാം ഫോണില്‍ ബോർഡിംഗ് പാസ് കാണിച്ചാല്‍ മതിയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.