വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാരില്‍ ഒരു സഹോദരനെയോ സഹോദരിയെയോ മാത്രമല്ല കാണുന്നത്, നമ്മുടെ വാതിലില്‍ മുട്ടുന്ന ക്രിസ്തുവിനെയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും 109-ാമത് ലോക ദിനത്തിനായുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശത്തിന്റെ ശീര്‍ഷകം ' To stay or Migrate ' എന്നാണ്.
കുടിയേറ്റം വേണോ അതോ താമസിക്കണോയെന്ന് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നത്. ജന്മദേശം വിട്ടുപോകാനുള്ള തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം അവനവനുള്ളതാണെന്ന് ഈ വര്‍ഷത്തെ സന്ദേശത്തെ ഉദ്ധരിച്ച് മാര്‍പാപ്പ പറഞ്ഞു. സെപ്തംബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ് സഭ കുടിയേറ്റക്കാരുടെ ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ 24 ഞായറാഴ്ചയാണ്.
നമ്മുടെ കാലത്തെ ദേശാടന പ്രവാഹങ്ങള്‍ സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു പ്രതിഭാസത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്. കുടിയേറ്റവുവുമായി ബന്ധപ്പെട്ട് പാപ്പ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടി. പുറപ്പെടല്‍ മുതല്‍ എത്തിച്ചേരല്‍ വരെയുള്ള എല്ലാ വശങ്ങളും സൂക്ഷമമായി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്.
ഈജിപ്തിലേക്കുള്ള വിശുദ്ധ കുടുംബത്തിന്റെ പലായനം ഒരു സ്വതന്ത്ര തീരുമാനത്തിന്റെ ഫലമായിരുന്നില്ല. ഇസ്രായേല്‍ ജനതയുടെ ചരിത്രം കുറിച്ച ഇവ പലതും കുടിയേറ്റങ്ങളും ആയിരുന്നില്ല.സംഘര്‍ഷങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ ഇവയെല്ലാം കൂടുതല്‍ ആളുകളെ സ്വന്തം നാട് വിട്ടു പോകുവാന്‍ പ്രേരിപ്പിക്കുന്നു. ഭയം, നിരാശ, ദാരിദ്ര്യം എന്നിവ പലപ്പോഴും മെച്ചപ്പെട്ട ഭാവി അന്വേഷിക്കാന്‍ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നുവെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
എല്ലാവരുടെയും ഭാഗത്തു നിന്ന് പങ്കിടുന്ന അനുഭവം ഉണ്ടാകണം. സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യ പങ്കാളിത്തവും അവരുടെ മൗലിക അവകാശങ്ങളോട് ബഹുമാനവും പുലര്‍ത്തണം. നിര്‍ബന്ധിത കുടിയേറ്റം അവസാനിപ്പിക്കണമെന്ന ആഹ്വാനവും മാര്‍പ്പാപ്പ നല്‍കി. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി കുടിയേറാനോ താമസിക്കാനോ ഉള്ള തീരുമാനം നടപ്പാക്കുമ്പോള്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇരകളാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26