നേതാക്കള്‍ ആശങ്കയില്‍ : കുതിരക്കച്ചവടം തടയാന്‍ കോണ്‍ഗ്രസ്; എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റും

നേതാക്കള്‍ ആശങ്കയില്‍ : കുതിരക്കച്ചവടം തടയാന്‍ കോണ്‍ഗ്രസ്; എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റും

ബെംഗളൂരു: കര്‍ണാടകയില്‍ കുതിരക്കച്ചവടം നടക്കുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് തടയിടാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ജയസാധ്യതുള്ള നേതാക്കളുമായി നിരന്തരം സംസാരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ജയിക്കുന്ന നേതാക്കളെ വൈകാതെ തന്നെ ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുക.

അതേസമയം ചെയ്യാനുള്ളതെല്ലാം ചെയ്തെന്നും ഇനി ഫലം വരട്ടെ എന്നുമാണ് ഡി.കെ ശിവകുമാര്‍ പറയുന്നത്. കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ബിജെപി പണം കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അവരുടെ വമ്പന്‍ നേതാക്കളെല്ലാം പ്രചാരണത്തിനെത്തി. പക്ഷെ ബുള്ളറ്റിനേക്കാള്‍ സ്ട്രോംഗാണ് ബാലറ്റ് എന്ന് ഓര്‍ക്കുക. ആരുമായും സഖ്യത്തിനില്ലെന്നും ഭൂരിപക്ഷം ലഭിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.

സിംഗപ്പൂരില്‍ മെഡിക്കല്‍ ചെക്കപ്പിനായി പോയ എച്ച്.ഡി കുമാരസ്വാമിയും കര്‍ണാടകയില്‍ തിരിച്ചെത്തി. ആരുമായും സംസാരിച്ചിട്ടില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. തങ്ങളുടേത് ഒരു ചെറിയ പാര്‍ട്ടിയാണ്. ഫലം വരട്ടെ. ജെഡിഎസ് മുന്‍തൂക്കം സ്വന്തമാക്കും. അതിന് ശേഷം തീരുമാനിക്കാമെന്നും ശിവകുമാര്‍ പറഞ്ഞു.

ജെഡിഎസിന്റെ മുതിര്‍ന്ന നേതാവ് എച്ച്.ഡി ദേവഗൗഡയും വളരെ സൂക്ഷിച്ചാണ് കരുക്കള്‍ നീക്കുന്നത്. കുതിരക്കച്ചവട സാധ്യത അദ്ദേഹവും മുന്നില്‍ കാണുന്നുണ്ട്. ജെഡിഎസ്സിന്റെ വിജയ സാധ്യതയുള്ള നേതാക്കളെ അദ്ദേഹം നേരില്‍ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയോട് കൂറുകാണിക്കാനും കുതിരക്കച്ചവടത്തിന്റെ ഭാഗമാവരുതെന്നും അദ്ദേഹം നിര്‍ദേശിച്ചുവെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.