ഷാർജ: ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിന് നാളെ സമാപനമാകും. മെയ് മൂന്നിനാണ് വായനോത്സവം ആരംഭിച്ചത്. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനുമുളള അവസരമൊരുക്കിയ വായനോത്സവം നിരവധി വർക്ക് ഷോപ്പുകളും പരിപാടികളും നാടക-കലാ പ്രദർശങ്ങളും സജ്ജമാക്കിയിരുന്നു.
ഗ്രാൻഡ് പിക്സാണ് കുട്ടികളെ ആകർഷിച്ച പ്രധാനപ്പെട്ട വർക്ക് ഷോപ്പുകളില്‍ ഒന്ന്. കുട്ടികള്‍ക്ക് ഒലി ഒലി മ്യൂസിയത്തില്‍ അവരുടെ കുഞ്ഞ് മരവാഹനങ്ങൾ ഉപയോഗിച്ചുളള റേസാണ് പ്രധാന ആകർഷണം. ഇന്ന് വൈകീട്ട് 6.30 ന് രുചിഭേദങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഫ്യൂഷന്‍ റെസിപ്പി നടക്കും. ഇന്ത്യന്‍ വിഭവങ്ങള്‍ ഷെഫ് പ്രിയങ്ക 8 മണിക്ക് കുക്കറി കോർണറിൽ നടക്കുന്ന വർക് ഷോപ്പില്‍ പരിചയപ്പെടുത്തും. മിറർ പെയിന്‍റിംഗ് വർക്ക് ഷോപ്പുകള്‍ വൈകീട്ട് 5 മണിക്ക് എക്സിബിഷന്‍ ഹാള്‍ 5 ലാണ് നടക്കുക. കഥപറയുന്ന സ്റ്റോറി ടെല്ലിംഗ് വർക്ക് ഷോപ്പ് വൈകീട്ട് ആറുമണിക്കാണ്.
ബൂഗീസ്റ്റോം പ്ലെ ഇന്ന് എക്സപോ സെന്‍ററിൽ വിവിധ സമയങ്ങളിൽ നടക്കും. ദ ആൻഡ്രോയിഡ്സ് പ്ലെ ഉച്ചയ്ക്ക് 12 മണിക്കും വൈകീട്ട് 7 മണിക്കും 6 മണിക്കും നടക്കും. എലോണ്‍ അറ്റ് ഹോം പ്ലെ വൈകീട്ട് 7.30 ന് എക്സ്പോയിലെ ബാള്‍ റൂമില്‍ നടക്കും. ആർട് ഓഫ് ടൈപ്പിംഗും വിവിധ സമയങ്ങളില്‍ അരങ്ങേറും. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ഇന്ന് നടക്കും. വാരാന്ത്യ അവധി ദിനമായതിനാല്‍ തന്നെ ശനിയും ഞായറും വായനോത്സവത്തിൽ കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.