അയർലണ്ട്: അയർലണ്ട് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് മെയ് 13 ശനിയാഴ്ച് നടക്കുന്ന സീറോ മലബാർ സഭയുടെ നോക്ക് തീര്‍ത്ഥാടനത്തില്‍ വച്ച് യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും. ഈ വർഷം ആദ്യമായാണ് ഓൾ അയർലണ്ട് (റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്, നോർത്തേൺ അയർലണ്ട്) തലത്തിൽ സ്കോളർഷിപ്പ് പരീക്ഷ നടത്തിയത്.
കാറ്റിക്കിസം ക്ലാസ് 4, 7, 10, 12 ക്ലാസുകളിലെ കുട്ടികൾക്കായാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തിയത്. അയർലണ്ടിലെ 33 കുർബ്ബാന സെൻററുകളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
വിജയികൾ:
നാലാം ക്ലാസ്
ഒന്നാം റാങ്ക് : ക്രിസ് പോൾ ഷിന്റോ (സോർഡ്സ്)
രണ്ടാം റാങ്ക് : റിയോൻ സേവ്യർ (സോർഡ്സ്), അഗസ്റ്റസ് ബെനെഡിറ്റ് (സോർഡ്സ്)
മൂന്നാം റാങ്ക് : തോമസീൻ ചുങ്കത്ത് (സോർഡ്സ്)
ഏഴാം ക്ലാസ്
ഒന്നാം റാങ്ക് : അമൽ ഫ്രാൻസിസ് രാജേഷ് (ലൂക്കൻ)
രണ്ടാം റാങ്ക് : റിയ രഞ്ചിത്ത് (ഗാൽവോ)
മൂന്നാം റാങ്ക് : ഷോൺ സതീഷ് (ബ്ലാഞ്ചാർഡ്സ്ടൗൺ)
പത്താം ക്ലാസ്
ഒന്നാം റാങ്ക് : ആർലിൻ സന്തോഷ് (ബ്ലാക്ക്റോക്ക്)
രണ്ടാം റാങ്ക് : അലൻ സോണി (താല)
മൂന്നാം റാങ്ക് : അലീന മാഞ്ഞൂരാൻ റ്റോജോ (താല)
പന്ത്രണ്ടാം ക്ലാസ്
ഒന്നാം റാങ്ക് : ജോസഫ് ജോൺസൻ (സോർഡ്സ്)
രണ്ടാം റാങ്ക് : ക്രിസ്റ്റി മരിയ ബെൻ (നാവൻ)
മൂന്നാം റാങ്ക് : ഐറിൻ റാണി കുര്യൻ (റോസെറ്റ - ബെൽഫാസ്റ്റ് )
വിജയികളെ അനുമോദിക്കുന്നതായും പങ്കെടുത്ത എല്ലാവർക്കും നന്ദിപറയുന്നതായും സഭാനേതൃത്വം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.