കര്‍ണാടകയെ നയിക്കുന്നത് ഡി.കെയോ സിദ്ധുവോ? എംഎല്‍എമാരുടെ നിര്‍ണായക യോഗം ഇന്ന്

കര്‍ണാടകയെ നയിക്കുന്നത് ഡി.കെയോ സിദ്ധുവോ? എംഎല്‍എമാരുടെ നിര്‍ണായക യോഗം ഇന്ന്

ബംഗളൂരു: കര്‍ണാടകത്തില്‍ മുതിര്‍ന്ന നേതാക്കളായ ഡി കെ ശിവകുമാറിന്റേയും സിദ്ധരാമയ്യയുടെയും പേരുകളാണ് പ്രധാനമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഡി.കെ ശിവകുമാറിനെയുമാണ് പിന്തുണയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് വൈകിട്ട് ചേരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം നിയുക്ത എംഎല്‍എമാരില്‍ ഭൂരിപക്ഷവും രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയോടൊപ്പമാണ് എന്നാണ് വിവരം. എംഎല്‍എമാരുടെ അഭിപ്രായം കണക്കിലെടുത്താകും ഹൈക്കമാന്റ് തീരുമാനമെടുക്കുക. പാര്‍ട്ടിയെ ചലിപ്പിച്ചതിലും സംഘടനയെ ശക്തിപ്പെടുത്തിയതിലും ഡി.കെ ശിവകുമാറിന്റെ പങ്കാണ് നേതൃത്വം കണക്കിലെടുക്കുന്നത്. അതേസമയം കര്‍ണാടകയിലെ ജനപ്രിയ നേതാവ് എന്ന നിലയിലാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സിദ്ധരാമയ്യയെ അനുകൂലിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണാടകത്തില്‍ ജയിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളോടും ഉടന്‍ ബംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിദ്ധരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകന്‍ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടകത്തില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 137 സീറ്റിലാണ് കോണ്‍ഗ്രസിന്റെ വിജയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.