വത്തിക്കാൻ സിറ്റി: 21 കോപ്‌റ്റിക് ഓർത്തഡോക്സ് രക്തസാക്ഷികളെ വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. കോപ്റ്റിക് ഓർത്തഡോക്സ് മാർപാപ്പ തവാദ്രോസ് രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്ത്യൻ ഐക്യത്തിനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
കോപ്റ്റിക് ഓർത്തഡോക്‌സ് കത്തോലിക്കാ സഭകൾ തമ്മിലുള്ള ബന്ധത്തിനായി സെന്റ് മാർക്കോസിന്റെ പാത്രിയർക്കീസ് മൂന്ന് ദിവസം റോമിൽ ചെലവഴിച്ചു. രണ്ട് സഭകളെ ഒന്നിപ്പിക്കുന്ന ആത്മീയ കൂട്ടായ്മയുടെ അടയാളമായി 21 കോപ്റ്റിക് ഓർത്തഡോക്സ് രക്തസാക്ഷികളെ റോമൻ രക്തസാക്ഷിത്വത്തിൽ ഉൾപ്പെടുത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രസംഗത്തിൽ പറഞ്ഞു.
21 കോപ്റ്റിക് രക്തസാക്ഷികളിൽ 20 പേർ ഈജിപ്തുകാരും ഒരാൾ ഖാനക്കാരനുമാണ്. പോപ്പ് തവാദ്രോസ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കോപ്റ്റിക് രക്തസാക്ഷികളുടെ ഒരു സ്മാരകം നൽകുകയും അതിന് ഫ്രാൻസിസ് മാർപ്പാപ്പ തന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ രക്തസാക്ഷികൾ വെള്ളത്താലും ആത്മാവിനാലും മാത്രമല്ല, രക്തത്താലും സ്നാനം ചെയ്യപ്പെട്ടു. ക്രിസ്തുവിന്റെ എല്ലാ അനുയായികൾക്കും ഇത് ഐക്യത്തിന്റെ മാതൃകായാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
കോപ്റ്റിക് വിശുദ്ധരുടെ മാധ്യസ്ഥ്യം അഭ്യർത്ഥിക്കുന്നു
ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയിൽ പോപ്പ് തവാദോസ് രണ്ടാമൻ പത്രസമ്മേളനം നടത്തി.
രക്തസാക്ഷികളുടെ മൃതദേഹം 2018-ൽ പുറത്തെടുത്ത് ഈജിപ്തിലേക്ക് കൊണ്ടുവന്നിരുന്നു. രക്തസാക്ഷികളിൽ ഭൂരിഭാഗം പേരുടെയും ജന്മനാടായ എൽ-ഔറിൽ കോപ്റ്റിക് സഭ അവരോടുള്ള ബഹുമാനാർത്ഥം ഒരു ദേവാലയം നിർമ്മിച്ചു. ഞങ്ങൾ അവരോട് പ്രാർത്ഥന സഹായം ആവശ്യപ്പെടാറുണ്ട് അവർ ഞങ്ങൾക്ക് അനുഗ്രഹം വാഗ്ദാനം ചെയ്യുന്നത് തുടരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കത്തോലിക്കരും കോപ്റ്റിക് രക്തസാക്ഷികളുടെ മാധ്യസ്ഥ്യം അഭ്യർത്ഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
കോപ്റ്റിക് മാർപ്പാപ്പ അനുരഞ്ജനത്തിലേക്കും ക്രിസ്ത്യൻ ഐക്യത്തിലേക്കുമുള്ള പാതയിൽ പിന്തുടരാൻ വേണ്ട നാലു കാര്യങ്ങളെക്കൂടി സൂചിപ്പിച്ചു. കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രകടിപ്പിക്കുന്ന ക്രിസ്തുവിലുള്ള സാഹോദര്യമാണ് ആദ്യപടിയെന്ന് പോപ്പ് തവാദോസ് പറഞ്ഞു. പാരമ്പര്യങ്ങൾ, കൂദാശകൾ ഇവയെല്ലാം പഠിക്കുന്നതാണ് രണ്ടാത്തെ പടി. ആരാധനാക്രമപരവും അനൗപചാരികവുമായ ചർച്ചകൾ, യുവജനങ്ങളും സഭകളിലെ അതാത് പുരോഹിതന്മാരും തമ്മിലുള്ള സംവാദവും മൂന്നാമത്തെ ഘട്ടത്തിൽ ഉൾപ്പെടും. നാലാമത്തെ ഘട്ടം പ്രാർത്ഥനയാണ്, കാരണം പ്രാർത്ഥനയ്ക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും. ഈ നാല് ഘട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, തങ്ങൾ ക്രിസ്തുവിന്റെ ഹൃദയത്തിൽ എത്തിച്ചേരും. ഇതിന് വളരെയധികം സമയമെടുക്കും. എന്നാൽ ഈ യാത്രയിൽ പരിശുദ്ധാത്മാവ് ഞങ്ങളോടൊപ്പമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നെന്നും പോപ്പ് പറഞ്ഞു.
കത്തോലിക്കരുടെ വിശുദ്ധരുടെ പട്ടികയിൽ ഓർത്തഡോക്സ് രക്തസാക്ഷികൾ
കത്തോലിക്കരല്ലാത്ത ക്രിസ്ത്യാനികൾ റോമൻ രക്തസാക്ഷിത്വത്തിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമല്ല. 1054-ൽ കത്തോലിക്കാ, ഓർത്തഡോക്സ് സഭകൾ വേർപിരിഞ്ഞതിനു ശേഷം ജീവിച്ചിരുന്ന നിരവധി ഓർത്തഡോക്സ് വിശുദ്ധരെ 2001-ൽ കത്തോലിക്കാ വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തി. സ്ലാവിക് സന്യാസിമാരായ തിയോഡോഷ്യസ്, പെസെർസ്കയിലെ അന്തോണി (11-ാം നൂറ്റാണ്ട്), പെർമിലെ സ്റ്റീഫൻ, റഡോനെജിലെ സെർജിയസ് (14-ആം നൂറ്റാണ്ട്) എന്നിവർ അവരിൽ ചിലരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.