മസ്‌ക്കറ്റ്: സാമൂഹിക പ്രവർത്തകനായ സിദ്ദിക്ക് ഹസ്സൻ രചിച്ച "കേരളത്തിൻ്റെ നൂറ് നവോത്ഥാന നായകർ " എന്ന പുസ്തകത്തിന്റെ അമേരിക്കയിലെ പ്രകാശന കർമ്മം അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നടന്നു . വിദേശത്തെ പ്രമുഖ വ്യവസായിയും, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനുമായ ജോണി കുരുവിളക്കു പുസ്തകം നൽകികൊണ്ട് മുൻമന്ത്രിയും എം.എൽ എ.യുമായ മോൻസ് ജോസഫും , മാണി സി കാപ്പൻ എം.എൽ.എ യും ചേർന്ന് പ്രകാശന കർമ്മം നിർവഹിച്ചു. അമേരിക്കയിലെ മലയാളികൾക്കായി പ്രവർത്തിക്കുന്ന, മലയാള ഭാഷാ വ്യാപനത്തിനും പഠനത്തിനുമായി പ്രവർത്തിക്കുന്ന മലയാള ഭാഷ സഹായി ഇൻസ്റ്റിട്യൂട്ടുമായി സഹകരിച്ചുകൊണ്ടാണ് പുസ്തകത്തിന്റെ വിതരണം നടത്തുന്നത്.
അമേരിക്കയിലെ മലയാളികൾക്കിടയിൽ പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ മലയാള ഭാഷ പഠനം നടത്തുന്നതിനും, മലയാള പുസ്തകങ്ങൾ എത്തിച്ചു വായനക്കാരിൽ എത്തിക്കുന്നതിനും ആണ് പ്രവർത്തിക്കുന്ന സംവിധാനമാണ് മലയാള ഭാഷ സഹായി ഇൻസ്റ്റിട്യൂട്ട് . ലോകത്തു എവിടെ ആയാലും ഭാഷയെയും , സംസ്കാരത്തെയും മറക്കരുത് എന്നും അതോടൊപ്പം നമ്മുടെ നാടിന്റെ സമഗ്ര പുരോഗതിക്കും, നീതിക്കായും പോരാടിയ നവോത്ഥാന നായകരെ കുറിച്ച് വരും തലമുറകൾ അറിഞ്ഞിരിക്കണം എന്നും അതിനായി സിദ്ദിക്ക് ഹസ്സൻ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും പുസ്തകം പ്രകാശനം ചെയ്ത മോൻസ് ജോസഫ് പറഞ്ഞു .
"ഇന്ന് നാം കാണുന്ന സാംസ്‌കാരിക ഉന്നതി നാം എങ്ങിനെ കൈവരിച്ചു എന്ന് വരും തലമുറ അറിയണമെന്നും, അതിനായി ലോകത്തെ എല്ലാ മലയാളികൾക്കുമായി, മറുനാടൻ മലയാളിയായ സിദ്ദിക്ക് ഹസ്സൻ നടത്തിയ വലിയ ശ്രമത്തെ അഭിനന്ദിക്കുന്നതായും ചടങ്ങിൽ സംബന്ധിച്ച മാണി .സി.കാപ്പൻ പറഞ്ഞു. നാടിന് പുറത്തു ജനിച്ചു വളർന്നകുട്ടികൾക്ക് നമ്മുടെ നവോത്ഥാന നായകരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സിദ്ദിക്ക് ഹസ്സൻ നടത്തിയ വലിയ ശ്രമത്തെ അഭിനന്ദിക്കുന്നതിനൊപ്പം നന്ദി അറിയിക്കുന്നതായും" ജോണി കുരുവിള പറഞ്ഞു.
ഒ .ഐ.സി.സി അമേരിക്കൻ പ്രസിഡണ്ട് ജെയിംസ് കൂടൽ, ഐ.ഓ .സി കേരള ചാപ്റ്റർ അമേരിക്കൻ നാഷണൽ പ്രസിഡണ്ട് ലീല മാരിയറ്റ്, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡണ്ട് ടി.കെ .വിജയൻ, പ്രവാസി കൗൺസിൽ ഗ്ലോബൽ പ്രസിഡണ്ട് പോൾ കറുകപ്പള്ളി, ഫൊക്കാന പ്രസിഡണ്ട് ഡോക്ടർ ബാബു സ്റ്റീഫൻ, ഫൊക്കാന ജനാൽ സെക്രട്ടറി ശ്രീമതി കലാ ഷാഹി, ഡോക്ടർ തങ്കം അരവിന്ദ്, തോമർ കൺസ്ട്രക്ഷൻ സിഇഒ തോമസ് മൊട്ടക്കൽ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മൂന്നു പതിറ്റാണ്ടായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന സിദ്ദിക്ക് ഹസ്സൻ രചിച്ച " നൂറു നവോത്ഥാന നായകർ എന്ന പുസ്തകം ഇക്കഴിഞ്ഞ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ ആണ് പ്രകാശനം ചെയ്തത്.
മദ്രാസ് യൂണിവേഴ്സിറ്റിയുടെ അവാർഡും, സർവകലാശാലയുടെ അവാർഡും, ഷാർജ ശ്രുതിയുടെ ബഹുമതികളും പുസ്തകത്തിനു ലഭിച്ചിരുന്നു. എറണാകുളം പള്ളിക്കര സ്വദേശിയായ സിദ്ദിക്ക് ഹസ്സൻ ലോകകേരള സഭാംഗവും, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കോ കൺവീനറും, മസ്കറ്റ് ലയൺസ് ക്ലബ്ബ് പ്രസിഡൻറും ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.