ആസിഡ് ആക്രമണത്തെ അതിജീവിച്ച കാഫി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ നേടിയത് മിന്നുന്ന വിജയം

 ആസിഡ് ആക്രമണത്തെ അതിജീവിച്ച കാഫി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ നേടിയത് മിന്നുന്ന വിജയം

ചണ്ഡീഗഡ്: രാജ്യത്തെ ഒട്ടനവധി പെണ്‍കുട്ടികള്‍ക്ക് മാതൃകയായി ആസിഡ് ആക്രമണത്തെ അതിജീവിച്ച കാഫി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 95.02 ശതമാനം മാര്‍ക്ക് നേടി വിദ്യാലയത്തില്‍ ഒന്നാമതെത്തി. കാഫിയുടെ പിതാവ് സെക്രട്ടേറിയറ്റില്‍ പ്യൂണാണ്. കാഫിക്ക് മൂന്നു വയസ്സുള്ളപ്പോഴായിരുന്നു സംഭവം. കാഫിയുടെ പിതാവും അയല്‍ക്കാരുമായുള്ള തര്‍ക്കത്തിനൊടുവില്‍ അവളുടെ മുഖത്ത്
ആസിഡ് ഒഴിക്കുകയായിരുന്നു.

മുഖത്ത് മുഴുവന്‍ പൊള്ളലേറ്റ കാഫി ആറു വര്‍ഷം ആശുപത്രിയില്‍ കിടന്നു. ആക്രമണത്തില്‍ കണ്ണുകള്‍ നഷ്ടപ്പെട്ട അവള്‍ ബ്രെയില്‍ ലിപിയിലൂടെ പഠിച്ചു മുന്നേറുകയായിരുന്നു. മാതാപിതാക്കളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ കാഫി, അവരുടെ മാനസിക പിന്തുണയും അധ്യാപകരുടെ മാര്‍ഗനിര്‍ദേശവുമാണ് തന്റെ വിജയങ്ങള്‍ക്കു കാരണമെന്നും പറഞ്ഞു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതില്‍ യുട്യൂബും ഇന്റര്‍നെറ്റും തന്നെ വളരെയധികം സഹായിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥയാവണമെന്നും ഭൂമിശാസ്ത്രം വിഷയമാണ് കൂടുതല്‍ ഇഷ്ടമെന്നും കാഫി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.