കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ.

കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ.

ദുബൈ : നിർദിഷ്ട കോർപറേറ്റ് നികുതി വ്യവസ്ഥയിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ ധനമന്ത്രാലയം . പാപ്പർ നടപടി ആരംഭിച്ചതോ പ്രവർത്തനം നിർത്താൻ ഒരുങ്ങുന്നതോ ആയ കമ്പനികൾക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് . ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച മന്ത്രിതല തീരുമാനം ധനമന്ത്രാലയം പുറത്തുവിട്ടത് . ചില പ്രത്യേക സാഹചര്യങ്ങളിൽ നികുതി ഇളവ് വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴും നികുതി ഇളവിന് യോഗ്യരാണോ എന്നത് സംബന്ധിച്ച് ഉറപ്പു വരുത്താനും കൂടിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് .

പാപ്പർ അല്ലെങ്കിൽ അവസാനിപ്പിക്കൽ നടപടി ആരംഭിച്ച് 20 ദിവസത്തിനകം ഫെഡറൽ ടാക്സ് അതോറ്റി ( എഫ്.ടി.എ) ക്ക് വിവരം കൈമാറണമെന്നും ധനമന്ത്രാലയം വ്യക്തമാക്കി . നികുതി വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 20 ദിവസത്തിനകം എഫ്ടി.എക്ക് അപേക്ഷ സമർപ്പിക്കണം . ഈ അപേക്ഷയിൽ നികുതി ഇളവ് വ്യവസ്ഥ പാലിക്കുന്നതിൽ പരാജയപ്പെടാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കണം . ഇതു പരിശോധിച്ചാണ് കമ്പനി / വ്യക്തികൾ കോർപറേറ്റ് നികുതി ഇളവിന് അർഹരാണോ എന്ന് തീരുമാനിക്കുക .

യു.എ.ഇയിലെ വാണിജ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സുതാര്യവും കാര്യക്ഷമവുമായ നികുതി സംവിധാനം ഉറപ്പുവരുത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനുസ് ഹാജി അൽ ഖോരി പറഞ്ഞു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.