ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തില്‍ തര്‍ക്കം തുടരുന്നതിനിടെ നീരസം പ്രകടമാക്കി കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് അദേഹം പറഞ്ഞു.
'എന്റെ പിറന്നാളാണിന്ന്. ഡല്‍ഹിയിലേക്ക് പോകണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുത്തിട്ടില്ല. കാരണം ആശംസയുമായി ഒരുപാട് ആളുകള്‍ എന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പിറന്നാളിനോടനുബന്ധിച്ച് വീട്ടില്‍ ചെറിയ പരിപാടിയുണ്ട്.'-ശിവകുമാര്‍ പറഞ്ഞു.
തങ്ങള്‍ ഒരു വണ്‍ലൈന്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അത് ഹൈക്കമാന്റിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അനുസരിക്കും. സോണിയ ഗാന്ധിയുടെയും മറ്റു പാര്‍ട്ടി നേതാക്കളുടെയും തീരുമാനത്തില്‍ വിശ്വാസമുണ്ട്.
ചെയ്യാനുള്ളതെല്ലാം ചെയ്തു. ജനങ്ങള്‍ തിരിച്ചും നല്‍കി. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു. മുഖ്യമന്ത്രി സ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ജന്മദിന സമ്മാനമായി മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'എന്റെ ജന്മദിനത്തില്‍ ഹൈക്കമാന്‍ഡ് എന്തു നല്‍കും എന്നറിയില്ല' എന്നായിരുന്നു പ്രതികരണം.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്ത എഐസിസി നിരീക്ഷകര്‍ എം.എല്‍.എമാരോട് നേരിട്ടു സംസാരിച്ച് അഭിപ്രായം തേടിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു നല്‍കും. ഹൈക്കമന്‍ഡായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.