മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ അന്തരിച്ചു

മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോ ഓര്‍ഡിനെറ്റിങ് എഡിറ്റര്‍ ഡി. വിജയമോഹന്‍ അന്തരിച്ചു. 65വയസായിരുന്നു . കോവിഡ് രോഗം ബാധിച്ചു സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. ജയശ്രീയാണ് ഭാര്യ. ഏകമകന്‍ വിഷ്ണു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മൃതദേഹം ഡല്‍ഹിയില്‍ സംസ്ക്കരിക്കും.

1978ലാ​ണ് മ​നോ​ര​മ​യി​ല്‍ ചേ​ര്‍​ന്ന​ത്. 1985 മു​ത​ല്‍ ഡ​ല്‍​ഹി ബ്യൂ​റോ​യി​ല്‍ സേ​വ​നം ആ​രം​ഭി​ച്ചു. ഡ​ല്‍​ഹി ഫി​ലിം സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ്, ലോ​ക്‌​സ​ഭാ പ്ര​സ് അ​ഡ്വൈ​സ​റി സ​മി​തി എ​ന്നി​വ​യി​ല്‍ അം​ഗ​മാ​യി​രു​ന്നു. തിരുവനന്തപുരം നെടുമങ്ങാട് കരിങ്ങയില്‍ കാരയ്ക്കാട്ടുകോണത്തു വീട്ടില്‍ 1955 ഫെബ്രുവരി 28നാണ് ജനനം. അച്ഛന്‍. പി.കെ. ദാമോദരന്‍ നായര്‍.അമ്മ. എസ് മഹേശ്വരി അമ്മ.

ചെന്താര്‍ക്കഴല്‍, ഈ ലോകം അതിലൊരു മുകുന്ദന്‍, സ്വാമി രംഗനാഥാനന്ദ, എ രാമചന്ദ്രന്റെ വരമൊഴികള്‍, ഹ്യൂമര്‍ ഇന്‍ പാര്‍ലമെന്‍റ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.എ രാമചന്ദ്രന്റെ വരമൊഴികള്‍ക്ക് കേരള ലളിത കല അക്കാദമിയുടെ അവാര്‍ഡ് (2005), കേരള പ്രസ് അക്കാദമിയുടെ വി കരുണാകരന്‍ നമ്ബ്യാര്‍ അവാര്‍ഡ് (1986), തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാര്‍ഡ്(1987), മലയാള മനോരമ ചീഫ് എഡിറ്ററുടെ സ്വര്‍ണ മെഡല്‍(1990), വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിന് കേരള സര്‍ക്കാറിന്റെ അവാര്‍ഡ്, (2004), സ്വാമി രംഗനാഥാനന്ദയ്ക്ക് പി കെ പരമേശ്വരന്‍ നായര്‍ അവാര്‍ഡ് (2007)എന്നിവ ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.