ദുബായ്: രാജ്യത്ത് പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് നൽകുന്ന ഓഫർ ലെറ്ററിലും തൊഴിൽ കരാറിലും പറയുന്ന കാര്യങ്ങൾ ഒന്നായിരിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. തൊഴിലാളിയുടെ അറിവോടെയായിരിക്കണം തൊഴിൽ കരാർ രൂപപ്പെടുത്താൻ. പിന്നീട് ഇതിൽ തർക്കമുണ്ടാകാൻ പാടില്ലെന്നും തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി ആയിഷ മുഹമ്മദ് ബിൻ ഹർഫിയ വ്യക്തമാക്കി.
ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആനുകൂല്യങ്ങളും ഓഫർ ലെറ്ററിൽ പറഞ്ഞത് പോലെ തന്നെ കരാറിലും രേഖപ്പെടുത്തണം. അല്ലാത്തപക്ഷം അത്തരം കരാറുകൾക്ക് അംഗീകാരം ലഭിക്കില്ല. ആനുകൂല്യങ്ങൾ നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തിയാൽ തൊഴിലാളികൾക്ക് പരാതി നൽകാവുന്നതാണ്. ഇത്തരത്തിൽ തൊഴിലാളി ഒപ്പുവച്ച ഓഫർ ലെറ്റർ ഉപയോഗിച്ച് വേണം വീസ നടപടിക്രമങ്ങൾക്ക് അപേക്ഷിക്കാനെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓഫർ ലെറ്ററിൽ പറഞ്ഞതിലും കൂടുതൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിൽ പ്രശ്നങ്ങളില്ല. എന്നാൽ വാഗ്ദാനങ്ങളിൽ വീഴച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. തൊഴിൽ വാഗ്ദാനം വ്യാജമാണെന്ന് വ്യക്തമായാൽ ഉടൻ തന്നെ പരാതി നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു. ഇതിനായി 600590000 എന്ന കോൾ സെന്‍ർ നമ്പർ ഉപയോഗിക്കാം. അല്ലെങ്കിൽ മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ ആപ് വഴിയോ പരാതി നൽകാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.