തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാന്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് ബുധനാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഈ മാസം 31 നാണ് കമ്മീഷന്റെ കാലാവധി അവസാനിക്കുന്നത്.
14 ജില്ലകളിലായി നടത്തിയ തെളിവെടുപ്പില്‍ 4.7 ലക്ഷം പരാതികളാണ് കമ്മീഷന് ലഭിച്ചത്. 388 പേജുകളുള്ള റിപ്പോര്‍ട്ടില്‍ 500 ശുപാര്‍ശകളും കമ്മീഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദലിത് ക്രൈസ്തവ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിലും കൃത്യമായ ശുപാര്‍ശയും സമര്‍പ്പിച്ചുണ്ടെന്നാണ് സൂചന.
എല്ലാ സഭാ ആസ്ഥാനങ്ങളിലും രൂപതകളിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തി. മലയോര, തീരദേശ മേഖലയില്‍ കൂടുതല്‍ പേരെ നേരിട്ടു കാണുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.