ബംഗളൂരു: അധികാരത്തിലെത്തിയാല്‍ വൈദ്യുതി സൗജന്യമാക്കുമെന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനം ഉയര്‍ത്തിക്കാട്ടി വൈദ്യുതി ബില്ലടക്കാന്‍ കൂട്ടാക്കാതെ കര്‍ണാടകയിലെ ഗ്രാമീണര്‍. കര്‍ണാടക ചിത്രദുര്‍ഗയില്‍ വൈദ്യുതി മീറ്റര്‍ റീഡിങ്ങിനെത്തിയ ബില്‍ കളക്ടറോടാണ് തുക തരില്ലെന്ന് ഇവര്‍ പറയുന്നത്.
സംഭവം ബിജെപി ഏറ്റെടുത്തു. ബില്‍ അടയ്ക്കില്ലെന്ന് ഒരു ഗ്രാമീണന്‍ പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപി കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വൈദ്യുതി ബില്‍ അടയ്ക്കാന്‍ വിസമ്മതിക്കുന്ന ആളുകള്‍ മറ്റുള്ളവരെ കൂടി ഇതിനായി പ്രേരിപ്പിക്കുന്നുണ്ടെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
കര്‍ണാടകയില്‍ ഗൃഹജ്യോതി എന്നപേരില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. കൂടാതെ ഗൃഹ ലക്ഷ്മി (ഓരോ സ്ത്രീക്കും 2,000 രൂപ), അന്ന ഭാഗ്യ (ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ അരി), തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് യുവ നിധി (3,000 രൂപ), ശക്തി എന്നീ പദ്ധതികളും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ അഞ്ച് വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇത് ആവര്‍ത്തിച്ചാണ് ഗ്രാമീണര്‍ ഇപ്പോള്‍ വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ വിസമ്മതിച്ച് നില്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.