ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞത്. ഇതേ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് സിഡ്നി വിമാനത്താവളത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കി. എന്നാല്‍ ആരുടെയും പരിക്ക് സാരമില്ലാത്തത് കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് ഡിജിസിഎ പറഞ്ഞു.
എയര്‍ ഇന്ത്യയുടെ ബി 787-800 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തില്‍ വച്ച് തന്നെ ക്യാബിന്‍ ക്രൂ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശ്രൂശ്രൂഷ നല്‍കി. ഏഴുപേര്‍ക്ക് പരിക്കേറ്റെന്നാണ് ഡിജിസിഎയുടെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.