യാത്രക്കാർക്ക് താൽപര്യം എ സി കോച്ച്; എട്ട് ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കാൻ റെയിൽവേ

യാത്രക്കാർക്ക് താൽപര്യം എ സി കോച്ച്; എട്ട് ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കാൻ റെയിൽവേ

ചെന്നൈ: എട്ടു ട്രെയിനുകളിൽ‌ ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കാൻ റെയിൽവേയുടെ തീരമാനം. യാത്രക്കാർക്ക് എസി കോച്ചുകളോടാണ് താൽപര്യമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുത്തൻ മാറ്റം. എണ്ണത്തിൽ കുറവുള്ള എസി കോച്ചുകളുടെ റിസർവേഷനാണ് ആദ്യം പൂർത്തിയാകുന്നത്. പുതിയ കോച്ചുകളുടെ നിർമാണത്തിൽ എ സിക്കാണ് മുൻ​ഗണനനയെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

ജൂലൈ 25ന് പുതിയ മാറ്റം നിലവിൽ വരും. അടിയന്തര യാത്രക്ക് ജനറൽ കോച്ചുകളെ ആശ്രയിക്കുന്ന യാത്രക്കാരെ ഈ മാറ്റം കാര്യമായി ബാധിക്കും. തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസിൽ (16347/48) നിലവിൽ അഞ്ച് ജനറൽ കോച്ചുകളും രണ്ട് ജനറൽ കം ലഗേജ് കോച്ചുകളുമാണുള്ളത്. ഒരു ജനറൽ കോച്ച് കുറച്ച് എസി കോച്ചുകളുടെ എണ്ണം നാലായി ഉയർത്താനാണ് തീരുമാനം.

ഇതേ റേക്കുകൾ പങ്കുവെയ്ക്കുന്ന മംഗളൂരു- ലോക്മാന്യ തിലക് മത്സ്യഗന്ധ എക്സ്പ്രസിലും (12619/20) സമാന മാറ്റം വരും. 23 കോച്ചുകളുള്ള ഈ ട്രെയിനുകളിൽ 11 സ്ലീപ്പർ കോച്ചുകളും മൂന്ന് ത്രീ ടയർ എസി കോച്ചുകളും രണ്ട് ടു ടയർ എസി കോച്ചുകളും അഞ്ച് ജനറൽ കോച്ചുകളും രണ്ട് ജനറൽ കം ലഗേജ് കോച്ചുകളുമാണുള്ളത്.

പഴയ രീതിയിലുള്ള ഐആർഎസ് കോച്ചുകൾ ഉപയോഗിക്കുന്ന എട്ട് ട്രെയിനുകളിലാണ് മാറ്റം നിർദേശിച്ചിരിക്കുന്നത്. പുതിയ എൽ. എച്ച്. ബി കോച്ചുകൾ ഉപയോഗിക്കുന്ന ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എസി ത്രീ ടയർ എസി കോച്ചുകൾ കൂട്ടുന്നതിനുള്ള നടപടി നേരത്തേ തുടങ്ങിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.