രാജ്യത്ത് 324 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്: ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു; നിരവധി പേര്‍ കസ്റ്റഡിയില്‍

രാജ്യത്ത് 324 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്: ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു; നിരവധി പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലെ 324 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. പരിശോധനയില്‍ ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ആര്‍ഷ് ദല്ലയുടെ നേതൃത്വത്തിലുള്ള ഭീകരസംഘടനകളുടെയും ചില മയക്കുമരുന്ന് കേന്ദ്രങ്ങളിലുമായിരുന്നു റെയ്ഡ്. 

ദേശീയ അന്വേഷണ ഏജന്‍സി, പഞ്ചാബ്, ഹരിയാന പൊലീസ് സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഓപ്പറേഷന്‍ ധ്വാസ് എന്ന പേരിലായിരുന്നു റെയ്ഡ്. പഞ്ചാബ്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്്ട്ര, ഗുജറാത്ത്, ചണ്ഡിഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി പേരാണ് കസ്റ്റഡിയിലായത്.

കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിലെ (കെടിഎഫ്) അര്‍ഷ്ദീപ് സിംഗ് ഗിന്റെ അനുയായിയാണ് അര്‍ഷ് ദല്ല. പഞ്ചാബില്‍ കലാപമുണ്ടാക്കാന്‍ ആയുധങ്ങള്‍ കടത്തിയതിന് അര്‍ഷ് ദല്ലിനെതിരെ രാജ്യത്ത് കേസുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.