ന്യൂഡല്‍ഹി: പ്രണയ വിവാഹങ്ങളിലാണ് കൂടുതലായും വിവാഹ മോചനങ്ങള്‍ ഉണ്ടാകുന്നതെന്ന് സുപ്രീം കോടതി. വിവാഹ മോചനത്തിനായി ഒരു യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പരസ്പരം ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിവാഹമോചനം മാത്രമാണ് ശരിയായ പോംവഴിയെന്നും ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ദമ്പതികളുടേത് പ്രണയ വിവാഹമാണെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോള്‍, ഭൂരിഭാഗം വിവാഹ മോചനവും നടക്കുന്നത് പ്രണയ വിവാഹങ്ങളിലാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സഞ്ജയ് കരോല്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
വിവാഹ മോചനം ലഭിക്കണമെങ്കില്‍ വിവാഹത്തിന് ശേഷം എത്ര നാള്‍ ദമ്പതികള്‍ ഒരുമിച്ച് താമസിച്ചു, ദമ്പതികളുടെ പ്രശ്നം, അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എന്നീ നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ദമ്പതികളില്‍ ഒരാള്‍ എതിര്‍ത്താലും കോടതിയ്ക്ക് വിവാഹ മോചനം അനുവദിക്കാന്‍ അധികാരമുണ്ടെന്ന് അടുത്തിടെ പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിക്കൊണ്ട് കോടതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.