അബുദാബി: കളളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പും കണ്ടെത്തിയതിനെ തുടർന്ന് 7 കമ്പനികള്‍ക്കും 13 ഇന്ത്യാക്കാർക്കുമെതിരെ നടപടിയെടുത്ത് അബുദാബി. ലൈസന്‍സില്ലാതെ പോയിന്‍റ് ഓഫ് സെയില്‍ വഴി ക്രെഡിറ്റ് സൗകര്യങ്ങള്‍ നല്‍കി സാമ്പത്തിക പ്രവർത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 510 ദശലക്ഷം ദിർഹത്തിന്‍റെ സാമ്പത്തിക ഇടപാടുകളാണ് നടത്തിയിട്ടുളളതെന്ന്അബുദാബി ക്രിമിനല്‍ കോടതിയുടെ ഉത്തരവില്‍ നിന്ന് വ്യക്തമാക്കുന്നു.
പ്രതികളായ നാല് പേർക്ക് 5 മുതല്‍ 10 വർഷം വരെ തടവും നാടുകടത്തലുമാണ് ശിക്ഷ. 5 ദശലക്ഷം മുതല്‍ 10 ദശലക്ഷം വരെയുളള തുക പിഴയടക്കുകയും വേണം. കമ്പനികള്‍ 10 ദശലക്ഷം പിഴയടക്കണം. സംഘം ഒരു ക്രിമിനല്‍ ഓർഗനൈസേഷന്‍ രൂപീകരിക്കുകയും ഒരു ട്രാവല്‍ ഏജന്‍സിയുടെ ആസ്ഥാനം ഉപയോഗിച്ച് ലൈസന്‍സില്ലാതെ സാമ്പത്തിക പ്രവർത്തനങ്ങള്‍ നടത്തുകയും അര ബില്ല്യണ്‍ ദിർഹം സമ്പാദിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.