പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവും; ‘ഫാമിലി കണക്ടു’മായി മമ്മൂട്ടി

പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവും; ‘ഫാമിലി കണക്ടു’മായി മമ്മൂട്ടി

ദുബായ്: യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.കേരളത്തിലെ മുൻനിര ആശുപത്രികളുടെ പങ്കാളിത്തമുള്ള പദ്ധതിയുടെ ആദ്യഘട്ടം ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ഒരുക്കിയിരിക്കുന്നതെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:
യു എ ഇ യിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്‍റ് ഒപ്പീനിയനും അവരുടെ നാട്ടിലെ മാതാ പിതാക്കൾക്ക് “ആശുപത്രികളിൽ വ്യക്തിഗത പരിചരണവും” സൗജന്യമായി ലഭ്യമാക്കുവാൻ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണല്‍ ഫൌണ്ടേഷന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “ഫാമിലി കണക്റ്റ് ” പദ്ധതി അബുദബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ യു എ ഇ യിലെ ഇന്ത്യൻ അംബാസിഡർ സൻജയ് സുധീർ യൂ എ ഇ പ്രവാസി മലയാളികൾക്ക് സമർപ്പിച്ചു. കേരളത്തിലെ മുൻ നിര ഹോസ്പിറ്റലുകൾ പങ്കാളികൾ ആകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആലുവ രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിവരങ്ങൾക്ക് : 0542893001( UAE ) / +918590965542 (Kerala)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.