ജിദ്ദ: അറബ് ലീഗ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സിറിയന്‍ പ്രസിഡന്‍റ് ബഷർ അല്‍ അസദ് സൗദിയിലെത്തി. 2010-നു ശേഷം ആദ്യമായാണ് സിറിയ അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
വിവിധ രാഷ്ട്രത്തലവന്മാർ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജിദ്ദയിലെത്തിയിട്ടുണ്ട്.സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണൽ, സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, യമൻ, ഇറാൻ വിഷയങ്ങൾ, അറബ് രാഷ്ട്രങ്ങളുടെ ക്ഷേമം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും.അറബ് ഐക്യം ഊഷ്മളമാക്കാനുളള തീരുമാനങ്ങളും ഉച്ചകോടിയിലുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.