തിങ്കളാഴ്ച്ച മുതൽ പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങും

തിങ്കളാഴ്ച്ച മുതൽ പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങും

കൊച്ചി : നിർമ്മാണ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഗതാഗതം നിരോധിച്ച പാലാരിവട്ടം പാലം പുനർ നിർമ്മാനത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ പൊളിച്ചു തുടങ്ങും.

പാലം പൊളിച്ചു പണിയണമെന്നാവശ്യപ്പെട്ട സർക്കാർ ഹർജി മേൽ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് പൊളിച്ചു പുനർ നിർമ്മിക്കാൻ അനുമതി ലഭിച്ചത്. പാലം ഘട്ടംഘട്ടമായി പൊളിച്ചു നീക്കാനാണ് പാലത്തിന്റെ നിർമ്മാണം മേൽനോട്ടം വഹിക്കുന്ന ഡിഎംആർസിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്.

ഗതാഗത തടസ്സം ഉണ്ടാക്കാത്ത തരത്തിൽ പകലും രാത്രിയും ഉൾപ്പെട്ട ആക്ഷൻ പ്ലാൻ വഴി നിശ്ചിയിക്കപ്പെട്ട സമയ പരിധികളിൽ പൊളിച്ചു നീക്കും. പാലത്തിന്റെ പിയറും പിയർ ക്യാപ്പുകളും ഉൾപ്പെടുന്ന മേൽഭാഗമാണ് പൊളിച്ചു നീക്കി പണിയുന്നത്. ഇ.ശ്രീധരൻ മേൽനോട്ടം വഹിക്കുന്ന പാലത്തിന്റെ പുനർ നിർമ്മാണം എട്ട് മാസം കൊണ്ട് പൂർത്തിയാക്കപ്പെടുമെന്നാണ് ഡിഎംആർസി പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.