കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ: കേരളത്തില്‍ നിന്ന് ജോസ് കെ. മാണിക്കും സാദിഖലി തങ്ങള്‍ക്കും പ്രേമചന്ദ്രനും മാത്രം ക്ഷണം

കര്‍ണാടക മന്ത്രിസഭയുടെ  സത്യപ്രതിജ്ഞ:  കേരളത്തില്‍ നിന്ന് ജോസ് കെ. മാണിക്കും സാദിഖലി തങ്ങള്‍ക്കും  പ്രേമചന്ദ്രനും മാത്രം ക്ഷണം

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളില്‍ നിന്ന് ക്ഷണം മൂന്ന് പേര്‍ക്ക്.

കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ. മാണിക്ക് മാത്രമാണ് എല്‍ഡിഎഫില്‍ നിന്ന് ക്ഷണം. മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങള്‍, ആര്‍എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരാണ് ക്ഷണിക്കപ്പെട്ട മറ്റുള്ളവര്‍. ഇരുവരും യുഡിഎഫിന്റെ ഭാഗമാണ്.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി 20 പേരെയാണ് ക്ഷണിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ. രാജ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍, ജെഡിയു നേതാക്കളായ നിതീഷ് കുമാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ജെഎംഎം നേതാവ് ഹേമന്ത് സോറന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എന്‍സിപി നേതാന് ശരദ് പവാര്‍, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ക്ക് ക്ഷണമുണ്ട്.

കൂടാതെ എസ്പി നേതാവ് അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല, പിഡിപി നേതാന് മെഹബൂബ മുഫ്തി, എംഡിഎംകെ നേതാവ് വൈകോ, സിപിഐ(എംഎല്‍ ) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, വിസികെ നേതാവ് തോല്‍ തിരുമാവളന്‍, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി എന്നിവര്‍ക്കും ക്ഷണമുണ്ട്.

മുഖ്യമന്ത്രിമാരില്‍ പിണറായി വിജയന്‍, അരവിന്ദ് കെജരിവാള്‍ എന്നിവരെ ക്ഷണിച്ചിട്ടില്ല. സത്യപ്രതിജ്ഞയ്ക്ക് പിണറായി വിജയനെ ക്ഷണിക്കാത്ത നടപടിയെ സിപിഎം രൂക്ഷമായി വിമര്‍ശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.