വന്യജീവി ആക്രമണം: ഷൂട്ട് അറ്റ് സൈറ്റ് പോലുള്ള നിയമ ഭേദഗതികള്‍ വേണമെന്ന് ജോസ് കെ. മാണി

വന്യജീവി ആക്രമണം: ഷൂട്ട് അറ്റ് സൈറ്റ് പോലുള്ള നിയമ ഭേദഗതികള്‍ വേണമെന്ന്  ജോസ് കെ. മാണി

കോട്ടയം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമങ്ങളില്‍ വനം വകുപ്പിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി. ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ മറ്റൊരിടത്തേക്ക് മാറ്റുന്നത് പരാജയമാണ്. ഷൂട്ട് അറ്റ് സൈറ്റ് പോലുള്ള നിയമ ഭേദഗതിയാണ് വേണ്ടതെന്ന് ജോസ് കെ. മാണി പറഞ്ഞു.

പരിസ്ഥിതി വന്യമൃഗ സംരക്ഷണത്തിന്റെ മറവില്‍ സാധാരണക്കാരോട് ക്രൂരതയാണ് കാണിക്കുന്നതെന്നും വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപെട്ട സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

കോട്ടയം എരുമേലി കണമലയില്‍ രണ്ട് പേരും കൊല്ലം ഇടമുളക്കലില്‍ ഒരാളുമാണ് ഇന്ന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എരുമേലി കണമല പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60), കൊല്ലം ഇടമുളയ്ക്കല്‍ കൊടിഞ്ഞല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (60) എന്നിവര്‍ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.