അബുദാബി: സമൂഹമാധ്യമങ്ങളിലൂടെ മറ്റുളളവർക്കെതിരെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ നടപടിയെന്ന് ഓർമ്മിപ്പിച്ച് അധികൃതർ. വാട്സ് അപ്പ്, ഫേസ് ബുക്ക് പോലുളള സമൂഹമാധ്യമങ്ങള്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനുളളതാണ്. അതിലൂടെ മറ്റുളളവരെ അസഭ്യം പറയുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്.
കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആളുകൾക്ക് ജയിൽ ശിക്ഷയും 500,000 ദിർഹവുമാണ് പിഴയെന്ന് നിയമവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയുന്നതിനാണ് നിയമങ്ങൾ കർശനമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.