സിറിയന്‍ പ്രതിസന്ധി: പ്രായോഗിക മാർഗങ്ങള്‍ തേടി അറബ് ലീഗ്

സിറിയന്‍ പ്രതിസന്ധി: പ്രായോഗിക മാർഗങ്ങള്‍ തേടി അറബ് ലീഗ്

ജിദ്ദ: സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ വേഗത്തിലുളള പ്രായോഗിക മാർഗ്ഗങ്ങള്‍ തേടി അറബ് ലീഗ്. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനുളള അടിയന്തര നടപടികള്‍ വേണമെന്ന് ജിദ്ദയില്‍ നടന്ന അറബ് ഉച്ചകോടി ആവശ്യപ്പപെട്ടു.

ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ തീവ്രവാദത്തില്‍ നിന്ന് സംരക്ഷിക്കുകയും വേണം. അഭയാർത്ഥികളായവരെ സംരക്ഷിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. സിറിയന്‍ പ്രസിഡന്‍റ് ബഷർ അല്‍ അസദിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് അറബ് ലീഗ് ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്തത്.

2011 ല്‍ നടന്ന പ്രതിഷേധക്കാർക്കെതിരായ അടിച്ചമർത്തലിനെ തുടർന്ന് രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് കടന്നിരുന്നു. ഇതേ തുടർന്ന് ബഷർ അല്‍ അസദിനെ അറബ് ലീഗില്‍ നിന്ന് മാറ്റിനിർത്തിയിരുന്നു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം അറബ് ലീഗിലേക്ക് തിരികെയെത്തിയതില്‍ സന്തോഷമുണ്ടെന്നും പുതുയുഗത്തുടക്കമാണിതെന്നും ബഷർ അല്‍ അസദ് ഉച്ചകോടിയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.