സുഡാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മ്യതദേഹം സംസ്‌കരിച്ചു

സുഡാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മ്യതദേഹം സംസ്‌കരിച്ചു

കണ്ണൂര്‍: സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മ്യതദേഹം സംസ്‌കരിച്ചു. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം പത്ത് മണിയോടെ കണ്ണൂരിലെ നെല്ലിപ്പാറ ഹോളി ഫാമിലി ദേവാലയത്തിലാണ് സംസ്‌കാര ശ്രുശൂഷ നടന്നത്. ഏപ്രില്‍ 14ന് രാജ്യത്തെ സൈന്യവും അര്‍ധസൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സുഡാനില്‍ ജോലി ചെയ്തിരുന്ന ആല്‍ബര്‍ട്ട് വെടിയേറ്റ് മരിച്ചത്.

35 ദിവസത്തോളം സുഡാനിലെ വിവിധ ആശുപത്രികളില്‍ സൂക്ഷിച്ച മൃതദേഹം ഇന്നലെയാണ് വ്യോമസേനാ വിമാനത്തില്‍ സുഡാനില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്. തുടര്‍ന്ന് രാത്രിയോടെ തന്നെ കരിപ്പൂരിലെത്തിച്ചു. ഇന്ന് രാവിലെയാണ് കണ്ണൂരിലെ ആലക്കോട്ടെ വീട്ടിലെത്തിച്ചത്.

ഈ സംഭവം നടക്കുമ്പോള്‍ ആല്‍ബര്‍ട്ടിനൊപ്പം ഭാര്യയും മകളും അവരുടെ ഫ്ളാറ്റിലായിരുന്നു. സംഘര്‍ഷം രൂക്ഷമാവുകയും മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ അപ്പാര്‍ട്ട്മെന്റിന്റെ ബേസ്മെന്റില്‍ അമ്മയും മകളും അഭയം തേടുകയായിരുന്നു. തുടര്‍ന്ന് എംബസിയുടെ സഹായത്തോടെ രണ്ടാം ദിവസമാണ് മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കുന്നതിനായി കൊണ്ടു പോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.