വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ വേണം: കെസിബിസി

വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ വേണം: കെസിബിസി

കൊച്ചി: വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികളും നിയമ നിര്‍മാണവും വേണമെന്ന് കേരള കത്തോലിക്ക ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബേസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഇതിന് സര്‍ക്കാര്‍ തയാറാകണമെന്നും കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. 

വന്യ ജീവികളുടെ ആക്രമണങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നത് സര്‍ക്കാര്‍ അര്‍ഹമായ ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്. മലയോര ജനതയുടെ ആവലാതികളും ആശങ്കകളും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. 

വനത്തിനും വന്യജീവികള്‍ക്കും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രത മനുഷ്യന്റെയും ജനതയുടെ ആവാസത്തിന്റെയും കാര്യത്തിലും ഉണ്ടാകണം. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുഖത്തില്‍ പങ്കു ചേരുന്നതായും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.