തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനാഘോഷത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പിണറായി വിജയന്‍. സര്‍ക്കാരിന്റെ ജനകീയതയില്‍ അസൂയപൂണ്ട പ്രതിപക്ഷം ബിജെപിയെ കൂട്ടുപിടിച്ച് ഒരേമനസോടെ എല്‍ഡിഎഫ് സര്‍ക്കാരിനെ എതിര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പരിപാടികള്‍ക്ക് തുരങ്കം വയ്ക്കാനാണ് ബിജെപിയും എല്‍ഡിഎഫും ശ്രമിച്ചത്. ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരെ നെറികേട് കാട്ടുന്നു. പ്രതിപക്ഷത്തിന് ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുമോ എന്ന ആശങ്കയുണ്ട്. 2016 ലെ പെന്‍ഷന്‍ കുടിശിക ബാക്കിവച്ചവരാണ് എല്‍ഡിഎഫിന്റെ കുറ്റം പറയുന്നത്.
സെക്രട്ടേറിയറ്റില്‍ യുഡിഎഫ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. യുഡിഎഫിന്റെ ഇന്നത്തെ സമരം എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ ആക്ഷേപം ഉന്നയിക്കാന്‍ വേണ്ടി മാത്രമാണ്. എല്‍ഡിഎഫ് എല്ലാ സമരത്തെയും അതിജീവിച്ച് മുന്നേറുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ ഇരിക്കുന്നതായിരുന്നു ദുരന്തം. യുഡിഎഫ് സര്‍ക്കാരെന്ന ദുരന്തം 2016 ല്‍ ജനം അവസാനിപ്പിച്ചതാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ നുണകള്‍ പടച്ചുവിടുക, പല ആവര്‍ത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.